പറവൂർ : വിദ്യാരംഭത്തിനു പേരുകേട്ട ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് പൂജവെപ്പ് നടത്തി. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലൂടെയാണ് പൂജവയ്ക്കുന്നതിനുള്ള പുസ്തകം, പേന, സംഗീതോപകരണങ്ങൾ എന്നിവ സ്വീകരിച്ചത്. ദീപാരാധനയ്ക്കു ശേഷം തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലാണ് പൂജവെപ്പ് നടത്തിയത്.
നവരാത്രിയോടനുബന്ധിച്ച് നവരാത്രി മണ്ഡപത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ സംഗീത-നൃത്ത പരിപാടികൾ രാത്രി 10 വരെ അരങ്ങേറും. ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ രാത്രി 10 വരെ സംഗീത-നൃത്ത പരിപാടികളുണ്ട്. ബുധനാഴ്ച പുലർച്ചെ 2.45-ന് നടതുറക്കും. അഷ്ടാഭിഷേകത്തിനും പൂജയെടുപ്പിനും ശേഷം അഞ്ചിന് വിദ്യാരംഭത്തിന് തുടക്കമാകും. തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കെ. ഇന്ദുകുമാരി ആദ്യക്ഷരം കുറിക്കുന്നതിന് തുടക്കമിടും.
പ്രത്യേകം തയ്യാറാക്കിയ വിദ്യാരംഭ മണ്ഡപത്തിൽ ഇരുപതോളം ഗുരുക്കന്മാർ ഉച്ചവരെ കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാരംഭത്തിനും ദർശനത്തിനും പ്രത്യേകം പ്രത്യേകം ക്യൂ ഉണ്ട്. ഉച്ചയ്ക്ക് ക്ഷേത്രോപദേശക സമിതി പ്രസാദഊട്ടും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിന് വയലിൻ വിദ്വാൻ ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരിയുണ്ടാകും.
Published: 19 Oct 2026, 01:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented