കൊച്ചി : സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിരുന്ന 5,000 പട്ടയങ്ങൾക്ക് പകരം 100 ദിവസം കൊണ്ട് 11,000 പേർക്ക് പട്ടയം വിതരണം ചെയ്യാൻ സാധിച്ചെന്ന് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. എറണാകുളം സ്മാർട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്കുള്ള പട്ടയവിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സർക്കാർ ഓഫീസുകൾ സ്മാർട് ആവുകയെന്നാൽ അതിന്റെ ഗുണം സേവനങ്ങൾ ലഭിക്കുന്ന ജനങ്ങൾക്കാണ്.

ജനങ്ങൾക്ക് ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യം ഉണ്ടാവേണ്ടത് അനിവാര്യമായതുകൊണ്ടാണ് എല്ലാ വില്ലേജുകളും സ്മാർട് വില്ലേജ് ആക്കി മാറ്റുവാൻ സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് പട്ടയങ്ങൾ അതിവേഗം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.ജെ. വിനോദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി പൈനുതറ, കൗൺസിലർമാരായ കെ.വി.പി. കൃഷ്ണകുമാർ, അഗസ്റ്റിൻ സെബാസ്റ്റ്യൻ, ആൽബർട്ട് അമ്പലത്തിങ്കൽ, കെ.എക്‌സ്. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.