പിറവം : ഒൻപത് ചുണ്ടൻ വള്ളങ്ങളും എട്ട് ബി ഗ്രേഡ് ഇരുട്ടുകുത്തികളും പുഴയുടെ നട്ടായത്തിൽ തുഴയെറിഞ്ഞെത്തിയപ്പോൾ ഇരുകരകളിലും ആവേശം അണപൊട്ടി. കുട്ടികളുടെ പാർക്കിലും ചാപ്പൽ റോഡിലും പ്രധാന വേദിയായ നഗരസഭാ മന്ദിര പരിസരങ്ങളിലും ചേർന്നുള്ള പറമ്പുകളിലും ഇരുകരകളിലെയും പുഴയോരങ്ങളിലും ജനം തിക്കിത്തിരക്കി.

To advertise here,

സി.ബി.എൽ. ആറാം പതിപ്പിന്റെ അഞ്ചാം മത്സരത്തിൽ ആലപ്പുഴയിലും അടുത്തയിടെ എറണാകുളം മറൈൻ ഡ്രൈവിലും മികവ് തെളിയിച്ച ഒൻപത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരച്ചപ്പോൾ, എട്ട് ബി ഗ്രേഡ് ഇരുട്ടുകുത്തികൾ പ്രാദേശിക വള്ളംകളി മത്സരത്തിൽ മാറ്റുരച്ചു.

പങ്കെടുത്ത എട്ട് ഇരുട്ടുകുത്തികളിൽ ഏഴും പിറവത്തുകാർ ക്യാപ്റ്റന്മാരായുള്ളവയായിരുന്നുവെന്നത് ശ്രദ്ധേയമായി. ജാൻസി ഏലിയാസും അനുമോളും ചേർന്ന് നേതൃത്വം നൽകിയ തൃപ്പാഴൂർ പറവൂർ ടീമിന്റെ സെയ്ന്റ് ജോസഫ് വള്ളം തുഴഞ്ഞത് 36 വനിതകളായിരുന്നു.

മന്ത്രി അനൂപ് ജേക്കബ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഉദ്ഘാടന വേദിക്ക് സമീപം കാഴ്ചക്കാരുമായെത്തിയ ചെറുവള്ളം മുങ്ങി.

അതിലെ ഒരാൾക്ക് നീന്തൽ വശമില്ലെന്ന് മനസ്സിലാക്കിയ ഫയർ റെസ്‌ക്യു ടീമിലെ ബിനുലാൽ പുഴയിൽ ചാടി അയാളെ രക്ഷിക്കുകയായിരുന്നു.

ശരവണൻ ഇരുട്ടുകുത്തിയിലെ തുഴക്കാരനായ കുമരകം സ്വദേശി ദേവാനന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ഉടൻ ആശുപത്രിയിലാക്കാൻ പോലീസുമെത്തി.

പിറവത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ദേവാനന്ദിനെ പിന്നീട് വീട്ടുകാരെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിബി.എൽ ടെക്‌നിക്കൽ സമിതിയംഗങ്ങളായ ആർ.കെ.കുറുപ്പ്, അഡ്വ.എ.എ.ഷുക്കൂർ, സി.കെ.സദാശിവൻ, തോമസ് ജോസഫ്, നഗരസഭാ ഉപാധ്യക്ഷ അന്നമ്മ ഡോമി, ജെയ്‌സൺ പുളിക്കൽ, മുൻ എം.എൽ.എ എം.ജെ. ജേക്കബ്, ജെയ്‌സൺ ജോസഫ്,കൂത്താട്ടുകുളം നഗരസഭാധ്യക്ഷൻ റെജി ജോൺ,അഡ്വ കെ.എൻ.സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ നെവിൻ ജോർജ്, ജയാ സോമൻ, നഗരസഭാ

സ്ഥിരം സമിതിയംഗങ്ങളായ അരുൺ കല്ലറയ്ക്കൽ, ജിൻസി രാജു, വത്സല വർഗീസ്, അഡ്വ.ഷിബു തോമസ് തുടങ്ങിയവർ പങ്കെടുത്തു.