പെരുമ്പാവൂർ : വ്യാഴാഴ്ച വൈകീട്ട് പെയ്ത മഴയിൽ ഐമുറി സെയ്ന്റ് ആൻസ് കോൺവെന്റ് സ്കൂളിന് മുൻപിൽ റോഡ് തോടായി മാറി. ഇതുവഴിയുള്ള രാത്രിയാത്ര ദുരിതമായി. റോഡ് നിർമാണത്തിലെ അപാകവും കാനകളില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. മഴപെയ്താൽ കാൽനടയാത്രക്കാരും കുട്ടികളും ബുദ്ധിമുട്ടുകയാണ്.

To advertise here,

തൊട്ടടുത്ത ഷോപ്പിങ് കോംപ്ലക്സിലെത്തുന്നവർ നീന്തിക്കയറേണ്ട അവസ്ഥയാണ്. നേരത്തേ വർഷങ്ങളായി വെള്ളക്കെട്ട് സമീപമുള്ള യൂണിയൻ ബാങ്ക് ശാഖയുടെ മുന്നിലായിരുന്നു. അവിടെ വെള്ളക്കെട്ട് പരിഹരിക്കാൻ റോഡിന്റെ ഉയരം കൂട്ടി സിമന്റ് കട്ടകൾ പാകി. എന്നാൽ ഇപ്പോൾ അതേ വെള്ളക്കെട്ട് സ്കൂളിന് മുന്നിലേക്ക് മാറി.