കൊച്ചി : ബ്രസീൽ ഫുട്‌ബോൾതാരങ്ങളും ഇന്ത്യൻ താരങ്ങളുമായി നടത്തുന്ന പ്രദർശനമത്സരത്തോട് അനുബന്ധിച്ചുള്ള ബൈക്ക് റാലി ആലുവയിൽ ദീപശിഖ തെളിച്ചുകൊണ്ട് ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ യുവജനങ്ങളെ ബോധവത്കരിക്കുന്നതിനും ഓപ്പറേഷൻ തൂഫാന് പിന്തുണയേകുന്നതിനുമാണ് റാലി നടത്തിയത്.

To advertise here,

നെറ്റോ ബാബു, ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. അഞ്ഞൂറിലധികം പേർ പങ്കെടുത്ത റാലി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ അവസാനിച്ചു. ബൈക്ക് റാലിയിൽ പങ്കെടുത്തവർക്ക് ഫുട്‌ബോൾ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ബോബി ചെമ്മണൂർ വിതരണം ചെയ്തു.

'റിട്ടേൺ ഓഫ് ദ ടൈറ്റൻസ്'എന്ന ബാനറിൽ നടത്തപ്പെടുന്ന ഈ പ്രദർശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാൻഡ് അംബാസിഡറായി ബോചെ തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോർട്‌സ്മാൻ എന്ന നിലയിൽ മത്സരത്തിനുള്ള പിന്തുണ അറിയിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വം എന്ന് അദ്ദേഹം അറിയിച്ചു. 'വിഷ്യോ എം ഫുതെബോൾ കോൺട്രാ വിഷ്യോ എം ഡ്രോഗാസ്' എന്ന മുദ്രാവാക്യം രൂപവത്കരിച്ച് സമൂഹത്തിൽ എത്തിക്കും എന്ന് ബോബി ചെമ്മണൂർ അറിയിച്ചു. ലഹരിക്കെതിരേ ഫുട്‌ബോൾ ലഹരി എന്നാണ് ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിൽ ഈ വാചകത്തിന്റെ അർഥം.