രയില്‍ വേഗത്തില്‍ കുതിച്ചുപായുമ്പോള്‍ വായുവില്‍ ഉയരാന്‍ ഹിപ്പോപ്പൊട്ടാമസുകള്‍ക്ക്‌ ശേഷിയുണ്ടെന്ന്‌ പുതിയ പഠനം. കരയില്‍ തന്നെ 2,000 കിലോഗ്രാം ഭാരം വരികയും ഭൂരിഭാഗം സമയം ജലാശയങ്ങളില്‍ ചെലവഴിക്കുകയും ചെയ്യുന്ന ജീവികളില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു  സീക്രട്ട്‌ പവറെന്നാണ്‌  പീര്‍ജെ (PeerJ) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം നല്‍കുന്ന സൂചന.

To advertise here,

യു.കെയിലെ റോയല്‍ വെറ്ററിനറി കോളേജ് (ആര്‍വിസി) റിപ്പോര്‍ട്ടുകള്‍ പ്രകാരം കരയില്‍ വേഗത്തിലോടുമ്പോള്‍ ഇവയുടെ നാല് കാലുകളും വായുവില്‍ തന്നെയാണ്. 32 ഹിപ്പോകളില്‍ തന്നെ 169 സഞ്ചാരക്രമങ്ങള്‍ വിലയിരുത്തിയാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിപ്പോകളുടെ കരയിലെ സഞ്ചാരത്തെ പറ്റി പരിമിതമായ അറിവ് മാത്രമാണ് മുന്‍പ്‌ ശാസ്ത്രലോകത്തിന് ഉണ്ടായിരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.  ഇവയുടെ സഞ്ചാരരീതി വിലയിരുത്തുക ശ്രമകരമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വളരെയധികം ദേഷ്യം പ്രകടിപ്പിക്കുന്നവരും അപകടകാരികളുമാണ് ഹിപ്പോകള്‍. ആഫ്രിക്കയില്‍ നിരവധി ദുരന്തവാര്‍ത്തകളാണ് ഇവയെ മുന്‍നിര്‍ത്തി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പഠനത്തിനിടെ മറ്റൊരു രസകരമായ വസ്തുത കൂടി ഗവേഷകര്‍ കണ്ടെത്തി. 

മറ്റൊരു ഹിപ്പോപ്പൊട്ടാമസ് തുരത്തുമ്പോഴോ സിംഹങ്ങളോ കാണ്ടാമൃഗങ്ങളോ തുരത്തുമ്പോഴുമാണ് സാധാരണയായി ഹിപ്പോകള്‍ വേഗത്തിലോടുക. കോണോടുകോണായ കാലുകള്‍ (diagonal limb) ഒരേ ദിശയിലാക്കിയാണ് ഹിപ്പോകള്‍ ഓടുകയെന്നും പഠനം കണ്ടെത്തി. ഇത്തരത്തിലോടുന്ന ചുരുക്കം ചില ജീവികളിലൊന്ന് കൂടിയാണ് ഹിപ്പോകള്‍. പുതിയ അറിവുകള്‍ മൃഗശാലയിലോ മറ്റോ ഹിപ്പോപ്പൊട്ടാമസുകള്‍ ഏതെങ്കിലും തരത്തില്‍ ശാരീരിക പ്രശ്‌നം അഭിമുഖീകരിക്കുന്നത് കണ്ടെത്താന്‍ സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.