50-ാം ജന്മദിനം ആഘോഷമാക്കി വടക്കന്‍ അമേരിക്കയിലെ ഏറ്റവും പ്രായമേറിയ പിഗ്മി ഹിപ്പൊപ്പൊട്ടാമസ്സാന്‍ ഡിയേഗോ ഹ്യൂമെയ്ന്‍ സൊസൈറ്റീസ് റാമോണ വൈല്‍ഡ്‌ലൈഫ് സെന്ററിലെ ഹന്ന ഷിര്‍ലിയാണ് ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചത്. 50 വയസ് പൂര്‍ത്തിയായ ഹിപ്പൊയുടെ ജന്മദിനാഘോഷം അധികൃതര്‍ അടിച്ചുപൊളിച്ചു. ആഘോഷചടങ്ങളുകളിലും ഹന്ന സജീവമായിരുന്നു. 

To advertise here,

നവംബര്‍ 15-ന് നടത്തിയ ജന്മദിനാഘോഷ ചടങ്ങില്‍ തണ്ണിമത്തന്‍ കൊണ്ടുളള കേക്ക്, പപ്പായ പോലുള്ളവയും ഹന്നയ്ക്ക് അധികൃതര്‍ സമ്മാനിച്ചു. 2002 മുതല്‍ വൈല്‍ഡ്‌ലൈഫ് സെന്ററിലെ അംഗമാണ് ഹന്ന. സാന്‍ ഡിയേഗോയിലെ ഒരു ജനവാസമേഖലയില്‍ നിന്നാണ് ഹന്നയെ പിടികൂടിയത്.

ദ ഫണ്ട് ഫോര്‍ ആനിമല്‍സ് വൈല്‍ഡ്‌ലൈഫ് സെന്റര്‍ പിന്നീട് സാന്‍ ഡിയേഗോ ഹ്യൂമെയ്ന്‍ സൊസൈറ്റീസ് റാമോണ വൈല്‍ഡ്‌ലൈഫ് സെന്റര്‍ ഏറ്റെടുക്കുകയായിരുന്നു. 226 ഓളം കിലോഗ്രാം ഭാരമുള്ള ഹന്ന വൈല്‍ഡ്‌ലൈഫ് സെന്ററിലെ വിശാലമായ പ്രദേശത്താണ് കഴിയുന്നത്. കളിക്കാനും മറ്റുമുള്ള ജലാശയം, സ്വമ്മിങ് പൂള്‍ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.