
കടുത്ത സൂര്യരശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളിയിലെ വിള്ളല്‍ അന്റാര്‍ട്ടിക്കയിലെ ജൈവവൈവിധ്യത്തിന് വെല്ലുവിളിയാവുന്നു. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് അന്തരീക്ഷത്തിന്റെ ഏകദേശം 10 മുതല്‍ 50 കിലോമീറ്റര്‍ മുകളിലായുള്ള സ്‌ട്രോറ്റോസ്ഫിയറിന്റെ ഭാഗമാണ് ഓസോണ്‍ പാളി. ഭൂമിക്ക് അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് ഈ പാളിയാണ്. ഓസോണ്‍ പാളിയിലെ വിളളല്‍ അന്റാർട്ടിക്കയിലെ ജീവജാലങ്ങളിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെ പറ്റിയുള്ള ആഴത്തിലുള്ള പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഗ്ലോബല്‍ ചേഞ്ച് ബയോളജി എന്ന ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
1985-ലാണ് അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലുള്ള വിള്ളല്‍ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീട് ലോകരാജ്യങ്ങൾ കൈകോർത്ത് ചെയ്ത പ്രവർത്തനങ്ങൾ ഫലം കണ്ടു. ഓസോണ്‍ പാളിയിലെ വിളളൽ ചെറുതാവുകയാണെന്നും അവ മടങ്ങിവരവിന്റെ പാതയിലാണെന്നുമുള്ള പഠനറിപ്പോര്‍ട്ടുകള്‍ ശുഭകരമായാണ് ശാസ്ത്രലോകം കണ്ടത്. എന്നാൽ അന്റാർട്ടിക്കയിൽ വസന്തകാലത്ത് ഓസോണിന്റെ അവസ്ഥ അത്ര ശുഭകരമല്ല. സെപ്റ്റംബറിലും ഒക്ടോബറിലും ഓസോണിലെ വിള്ളൽ പരമാവധി വലിപ്പത്തിലെത്തുന്നു. അത് ഡിസംബർ വരെ നീണ്ടുപോവുകയും ചെയ്യുന്നു. ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികളാണ് ഇതിലൂടെ ഭൂമിയിലേക്കെത്തുക. അള്‍ട്രാ വയലറ്റ് രശ്മികള്‍ അന്റാര്‍ട്ടിക്കയിലെ സസ്യങ്ങള്‍ക്ക് വരെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.
Also Read
Read also- ഒരു വസന്തകാലത്തെ കണ്ടെത്തല്‍ ലോകത്തെ ഭീതിപ്പെടുത്തി; ഇന്ന് വീണ്ടെടുക്കലിന്റെ പാതയില്‍ ഓസോണ്‍ പാളി
സണ്‍സ്‌ക്രീൻ ഉത്പാദിപ്പിക്കുന്ന മോസ്സുകൾ
അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടാനായി അന്റാര്‍ട്ടിക് മോസ്സുകള്‍ സ്വയംപ്രതിരോധമെന്ന നിലയില്‍ ചില രാസവസ്തുക്കൽ ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സണ്‍സ്‌ക്രീൻ ലോഷന്റെ ഫലം തരുന്ന രാസഘടകം സ്വയം ഉത്പാദിപ്പിച്ച് ഇവ അതിജീവനം സാധ്യമാക്കുന്നുവെന്നും പഠനം പറയുന്നു. അതേസമയം ഈ 'സണ്‍സ്‌ക്രീന്‍' ഉത്പാദിപ്പിച്ചുള്ള മിടുക്ക് മോസ്സുകള്‍ക്ക് ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. വളരാന്‍ ആവശ്യമായ ഊർജം പകരം നൽകിയാണ് സണ്‍സ്‌ക്രീന്‍ കെമിക്കലിന് സമാനമായ രാസവസ്തുവിന്റെ ഉത്പാദനം മോസ്സുകള്‍ നടത്തുക. സൂര്യാതപത്തില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ ജീവികൾ വിലമതിക്കാനാവാത്ത എന്തെങ്കിലുമൊക്കെ ത്യജിക്കേണ്ടി വരുമെന്നാണ് ഗ്ലോബല്‍ ചേഞ്ച് ബയോളജിയിലെ ജീവശാസ്ത്രജ്ഞനായ പ്രൊഫ. ഷാരണ്‍ റോബിന്‍സണ്‍ പറയുന്നത്.
അടിത്തട്ടിലേക്ക് യാത്രയാകുന്ന ക്രില്ലുകള്‍
കരയിൽ മാത്രമല്ല, കടലിലും പ്രതികൂല ചുറ്റുപാടുകളോടുള്ള ചില അതിജീവനങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്റാര്‍ട്ടിക് ഭക്ഷ്യശൃംഖലയുടെ പ്രധാന കണ്ണിയായ ക്രില്ലുകള്‍ എന്ന സമുദ്രജീവികൾ അള്‍ട്രാ വയലറ്റ് രശ്മികളെ പേടിച്ച് കടലാഴങ്ങളിലാണ് ഇപ്പോൾ അഭയം തേടുന്നത്. ഇത് ക്രില്ലുകളെ ഭക്ഷിക്കുന്ന തിമിംഗിലങ്ങള്‍, പെന്‍ഗ്വിനുകള്‍ മറ്റ് കടല്‍പക്ഷികൾ എന്നിവയുടെയെല്ലാം നിലനില്‍പ്പിനെയും ബാധിക്കുകയാണ്.
Content Highlights: antarctic wildlife exposed to sunburn by ozone hole
Published: 30 Apr 2024, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented