ഓന്തും മറ്റു ചെറു ജീവികളുമാണ് ഇവരുടെ ഭക്ഷണം

ചെമ്പൻ നത്തുകൾ തുറന്ന കാടുകളും കൃഷിയിടങ്ങളേയും കുടുതൽ ഇഷ്ടപ്പെടുന്ന കുഞ്ഞൻ മുങ്ങകളാണ്.(Jungle Owlet)ഇവർ അധികം ഉയരമില്ലാത്ത മരങ്ങളുടെ മദ്ധ്യത്തിൽ തുറന്ന കമ്പിലാണ് ഇരിക്കാൻ ഇഷ്ടപ്പെടുന്നത്. ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന സ്വഭാവം അശേഷം ഇല്ല. തലയ്ക്കകം പോയ അടയ്ക്കാമരം, തെങ്ങ്, ഇവയിലൊക്കെ കാണാം. പൂർണമായും രാത്രിഞ്ചരന്മാരല്ല. രാവിലെയും വൈകുന്നേരവും ആറുമുതൽ ഒമ്പത്‌വരെയുള്ള സമയങ്ങളിലാണ് ഇവർ ഊർജസ്വലരായി ഇരപിടിക്കുന്നത്. ഇവരെ സെമി നൊക്‌റ്റേണൽ എന്നാണ് വിളിക്കാറ്.
മൂങ്ങകളെ നിരീക്ഷിക്കുമ്പോൾ പെട്ടെന്ന് നിൽക്കുകയോ കൈ ചൂണ്ടുകയോ ചെയ്യരുത് . പറന്നു പോകും. തല മൊത്തമായി തിരിക്കാൻ കഴിവുള്ള പക്ഷികളാണ് മൂങ്ങകൾ. ഇനി നിങ്ങൾ റബർ തോട്ടത്തിലൂടെയോ തേക്കിൻ തോട്ടത്തിലൂടെയോ പോകുമ്പോൾ അധികം ഉയരത്തിലല്ലാതെയുള്ള കമ്പുകളിൽ ഒന്നു നോക്കിക്കോളൂ, ക്രിക്കറ്റ് ബോളിന്റെ വലുപ്പമുള്ള ഇവരെ കാണാം. ഓന്തും മറ്റു ചെറു ജീവികളുമാണ് ഇവരുടെ ഭക്ഷണം. തെങ്ങിലോ മറ്റ് മരങ്ങളിലൊ ഉള്ള പോടുകളിലാണ് ഇവർ കൂടൊരുക്കുന്നത്.
Jungle owlet
ശാസ്ത്രീയ നാമം= ഗ്ലൗസീഡിയം റാഡിയേറ്റം മലബാറിക്കം.
രണ്ട് തരം ചെമ്പൻനത്തുകളാണ് ഇന്ത്യയിലുള്ളത് കർണ്ണാടകത്തിന് മുകളിലേയ്ക്ക് കാണുന്ന ജംഗിൾ ഔലറ്റ്= ഗ്ലൗസീഡിയം റാഡിയേറ്റം.
കർണാടകത്തിൽ നിന്ന് താഴോട്ട് കന്യാകുമാരി വരെ കാണുന്നത് ജംഗിൾ ഔലറ്റിന്റെ ഉപവിഭാഗമായ ഗ്ലൗസീഡിയം റാഡിയേറ്റം മലബാറിക്കം . ഇവർ കുറച്ചു കൂടുതൽ ചെമ്പൻനിറം ഉള്ളവരാണ്. മൂങ്ങകളിൽ ആൺ പെൺ വ്യത്യാസം പ്രകടമല്ല.
Content Highlights: Jungle Owlets are semi-nocturnal, being most active during early morning and evening hours., They feed on small creatures like chameleons and insects., Endemic subspecies in Southern India from Karnataka to Kanyakumari is Glaucidium radiatum malabaricum., They nest in tree hollows of coconut palms and are known for their ability to rotate their heads 360 degrees.
Published: 24 Sept 2026, 12:49 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented