
ഓരോ വര്‍ഷം കഴിയുന്തോറും തിരിച്ചറിയാത്ത രീതിയില്‍ അന്റാര്‍ട്ടിക്ക മാറികൊണ്ടിരിക്കുകയാണ്. മഞ്ഞു മൂടിയ പ്രദേശം എന്ന വിശേഷണം തീര്‍ത്തും ചേരാത്ത തരത്തില്‍ മാറിക്കഴിഞ്ഞു. ആഗോളതാപനം ലോകത്ത് മറ്റെവിടെയും മാറ്റങ്ങളുണ്ടാകുന്നത് പോലെ ഇവിടവും മാറ്റിമറിച്ചു. ഇപ്പോഴിതാ പൂച്ചെടികളാല് മഞ്ഞിന്‍പ്രദേശം മൂടുന്നത് ഗവേഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്സ് (Deschampsia antarctica) , അന്റാര്‍ട്ടിക് പേള്‍വോര്‍ട്ട് (Colobanthus quitensis) എന്നീ രണ്ട് സസ്യങ്ങളാണ് മഞ്ഞുപ്രദേശത്ത് പ്രധാനമായും വളരുന്നത്. കഴിഞ്ഞ ഏതാനും ദശാബ്ദത്തിനിടെ ചൂടേറിയ വസന്തകാലം, വേനല്‍ക്കാലം പോലുള്ളവ മൂലം ഈ രണ്ടുസസ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 20 % ആയി ഉയര്‍ന്നു.
സിഗ്നി ദ്വീപില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഈ പൂച്ചെടികളുടെ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇന്സുബ്രിയയിലെ ഗവേഷകരാണ്. 1960 മുതല്‍ 2009 വരെയുള്ള 50 വര്‍ഷത്തിനിടെയുണ്ടായ വളര്‍ച്ചാനിരക്കുമായി പുതിയ വളര്‍ച്ചയുടെ തോതിനെ ഗവേഷകര്‍ താരതമ്യപ്പെടുത്തുകയായിരുന്നു.
അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്സ് എന്ന പൂച്ചെടി 50 വര്‍ഷത്തിനിടെ ആര്‍ജിച്ച വളര്‍ച്ചയെക്കാള്‍ അളവിലുള്ള വളര്‍ച്ച 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തി. അതേസമയം, അന്റാര്‍ട്ടിക് പേള്വോര്ട്ടെന്ന സസ്യത്തിനാകട്ടെ അഞ്ച് ശതമാനത്തിലധികം വളര്‍ച്ച ഇതേ കാലയളവില്‍ രേഖപ്പെടുത്തി.
അന്റാര്‍ട്ടിക് പെനിൻസുലയില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സസ്യങ്ങള്‍ക്ക് വ്യാപിക്കാന്‍ നിലവുള്ളതിനെക്കാള്‍ മൂന്നിരട്ടി സ്ഥലമുണ്ടാകുമെന്നാണ് ഗവേഷകര്‍ നല്കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ പൂച്ചെടികളുടെ വ്യാപനം തുടരുകയാണെങ്കില്‍ തിരിച്ചു ലഭിക്കാത്ത തരത്തിലുള്ള ജൈവൈവിധ്യ നാശമുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. 2022-ല്‍ അന്റാര്‍ട്ടിക്ക ഇതുവരെ അഭിമുഖീകരിച്ചതിലേറ്റവും വലിയ ഉഷ്ണതരംഗത്തിനും സാക്ഷിയായിരുന്നു.
Content Highlights: Flowers Are Spreading in Antarctica, not a good sign, says experts
Published: 03 Oct 2023, 05:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented