വടക്കൻ ബംഗാളിലെ ടീസ്റ്റ നദിയുടെ ആർത്തലയ്ക്കുന്ന കുത്തൊഴുക്കിൽപ്പെട്ട് ജീവനുവേണ്ടി പിടഞ്ഞ ആനക്കുട്ടിയെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും പ്രകൃതിസ്‌നേഹികളുടെയും മനം കവരുന്നത്.
ടീസ്റ്റ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ആനകുട്ടി ഒലിച്ചുപോയത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന കുട്ടിയാനയെ കണ്ട പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ ഒട്ടും സമയം കളയാതെ ജീവൻ പണയംവെച്ച് സഹായത്തിനെത്തി. നദിയുടെ ശക്തമായ ഒഴുക്കോ അപകടാവസ്ഥയോ കണക്കിലെടുക്കാതെ ഒത്തൊരുമയോടെ അവർ ആ കുട്ടിയാനയെ നദിയിൽ നിന്ന് സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
വാർത്തയറിഞ്ഞെത്തിയ വൈകുണ്ഠപുർ വനംവകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും ചേർന്ന് ആനക്കുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് തിരഞ്ഞുനടന്ന അമ്മയാനയുടെ അടുത്ത് സുരക്ഷിതമായി എത്തിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നു. കുഞ്ഞിനെ കാണാതെ പരിഭ്രാന്തയായി അലഞ്ഞ അമ്മയാനയുടെ അടുക്കലേക്ക് കുഞ്ഞ് തിരികെയെത്തിയ നിമിഷം ഏവരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു
Content Highlights: Local fishermen risked their lives to rescue a drowning baby elephant from the Teesta River., Forest department officials provided first aid and located the mother elephant., The emotional reunion video shared by IAS officer Supriya Sahu went viral on social media.
Published: 22 Sept 2026, 04:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented