
കൊല്ലം: വംശനാശഭീഷണി നേരിടുന്ന ധ്രുവക്കുറുക്കനെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഒരു മലയാളി. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശിയായ ഹരികുമാർ ഐസ്ലൻഡിലെ ഒറ്റപ്പെട്ട ദ്വീപിൽ അഞ്ചുദിവസം താമസിച്ചാണ് ഇതിനെ പകർത്തിയത്.
''ഞങ്ങൾ അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു. ദ്വീപിൽ 100 വർഷം പഴക്കമുള്ള ഒരു വീട്ടിലാണ് താമസിച്ചത്. ജനറേറ്ററിലാണ് വൈദ്യുതി. ധ്രുവക്കുറുക്കൻ നമ്മുടെ സാന്നിധ്യം അറിഞ്ഞാൽ സ്ഥലംവിടും. അറിയാത്തരീതിയിൽ ഇരുന്നാൽ തൊട്ടരികിൽ വരികയും ചെയ്യും. മരവിക്കുന്ന കൈകൊണ്ട് ക്യാമറ ക്ലിക്ക് ചെയ്യാൻ പ്രയാസം തോന്നും. എന്നാൽ ഭാഗ്യത്തിന് നല്ല ചിത്രങ്ങൾ കിട്ടി''-ഹരികുമാർ പറഞ്ഞു.
ദ്വീപിൽ രണ്ടുതരം കുറുക്കന്മാരാണുള്ളത്-വൈറ്റ് മോർഫും ബ്ലൂമോർഫും. ബ്ലൂമോർഫിനെയാണ് പകർത്താൻ പറ്റിയത്. പ്രത്യക്ഷത്തിൽ നീലയുമായി ബന്ധമില്ലെങ്കിലും ഇവയുടെ നിറം ബ്ലുയിഷ് ചാർക്കോൾ ആണ്. അതിനാൽ ഇവയെ നീലക്കുറുക്കൻ എന്നും വിളിക്കാറുണ്ട്. അറ്റ്ലാന്റിക് ഫഫിൻ, ഐബിരീയൻ ലിൻക്സ് തുടങ്ങിയ അപൂർവയിനം ജീവികളെ പകർത്തിയ ഹരികുമാറിന് നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെയടക്കം ഒട്ടേറെ അന്താരാഷ്ട പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കിഴക്കേ കല്ലട സ്വദേശി പ്രസന്നകുമാറിന്റെയും ഷെർളിയുടെയും മകനാണ്. സ്‌കോട്ലൻഡിൽ ഐ.ടി.മേഖലയിലാണ് ജോലി. ഭാര്യ: അശ്വനി, മകൾ: നിതാര.
Content Highlights: Arctic fox photography, Harikumar photographer, Blue Morph fox, wildlife photography Iceland, Malayali photographer, Kollam news, rare animal photography
Published: 02 Mar 2026, 02:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented