ദക്ഷിണാഫ്രിക്കയില്‍ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയില്‍ ജനങ്ങള്‍ വലഞ്ഞെങ്കിലും പുതിയ കാലാവസ്ഥ ആസ്വദിക്കുകയായിരുന്നു ലയണ്‍ സാന്‍ച്യുറിയിലെ സിംഹങ്ങള്‍. നിര്‍ത്താതെ പെയ്ത മഞ്ഞില്‍ പുറത്തിറങ്ങി നടക്കുന്ന സിംഹങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജി.ജി. കണ്‍സര്‍വേഷനാണ് മഞ്ഞിലൂടെ നടന്നുവരുന്ന സിംഹങ്ങളുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

To advertise here,

കഴിഞ്ഞയാഴ്ച രാജ്യത്ത് അസ്വഭാവികമായുണ്ടായ മഞ്ഞുവീഴ്ച ആളുകളെ പ്രയാസത്തിലാക്കിയിരുന്നു. പ്രധാന ഹൈവേകളെല്ലാം അടച്ചിട്ടിരുന്നതിനാല്‍ പുറത്തിറങ്ങാനാകാത്ത രീതിയില്‍ നിശ്ചലമായിരുന്നു പലയിടങ്ങളും. 

മഞ്ഞുവീഴ്ചയോട് പ്രതികരിക്കുന്ന സിംഹങ്ങളുടെ വീഡിയോ ലയണ്‍ സാന്‍ച്യുറിയിലെ ജീവനക്കാരിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. ചില മൃഗങ്ങള്‍ക്ക് മഞ്ഞുവീഴ്ച ഒരു പ്രശ്‌നമേ ആയിരുന്നില്ലെങ്കിലും മറ്റുചിലത് സംശയിച്ച് പുതിയ പ്രതിഭാസം കണ്ട് സംശയിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

സാധാരണയായി അപൂര്‍വമായാണ് ദക്ഷിണാഫ്രിക്കയില്‍ മഞ്ഞുവീഴ്ചയുണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ ഇവിടുത്തെ സ്‌കീ റിസോട്ടുകള്‍ അടഞ്ഞുകിടക്കാറാണ് പതിവ്. അസാധാരണമായ ഈ കാലാവസ്ഥ രാജ്യത്ത് വസന്തകാലം നേരത്തെ എത്തുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  

ആഴ്ചകള്‍ക്കുശേഷം കാലാവസ്ഥ പൂര്‍വസ്ഥിതിയിലായതിനാല്‍ സിംഹങ്ങളുടെ ഇപ്പോഴത്തെ ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാം പേജില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.