പരിസ്ഥിതി പ്രവർത്തകയും പ്രമുഖ വാനര ശാസ്ത്രജ്ഞയുമായ (primatologist) ജെയിൻ ഗുഡോളിന്റെ 90ാം പിറന്നാൾ സെർച്ച് ഹൈലൈറ്റാക്കി മൈക്രോസോഫ്റ്റ്. ഡോ.വാലറി ജെയിന്‍ മോറിസ് ഗുഡോളെന്നാണ് പൂര്‍ണനാമം. ചിമ്പാന്‍സികളുടെ വിശാലലോകം ഗവേഷക ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ വനിത എന്ന നിലയിലാണ് ഇവർ പാരിസ്ഥിതിക വിദഗ്ധർക്കിടയിൽ അറിയപ്പെടുന്നത്. 1934 ഏപ്രില്‍ മൂന്നിന് ഇംഗ്ലണ്ടിലെ ബേണ്‍മൗത്തിലായിരുന്നു ജനനം. കുട്ടിക്കാലത്ത് ഏറിയ പങ്ക് സമയവും വീടിന് പുറത്തും മറ്റ് ജീവികളുമായുമൊക്കെ ചിലവഴിക്കാനായായിരുന്നു ജെയിനിന് താത്പര്യം. നായ, ആമ തുടങ്ങിയ ജീവികളെയൊക്കെ ജെയിന്‍ കുട്ടിക്കാലത്ത് പരിപാലിച്ചിരുന്നു.
ടാര്‍സന്‍ പോലുള്ള ജനപ്രിയ കഥാപുസ്തകങ്ങളാണ് ജെയിനിനെ ആഫ്രിക്കയിലെത്തിച്ചത്. പുസ്തകങ്ങളിൽ കണ്ടുപരിചയിച്ച ജീവികളുമായുള്ള ജീവിതം സ്വപ്‌നം കണ്ട് 23-ാം വയസ്സിലാണ് ജെയ്ൻ ആഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ചെറിയ ജോലികളിലൂടെയും മറ്റും കിട്ടുന്ന എല്ലാ തുകയും കൂട്ടിവെച്ചായിരുന്നു ആ യാത്ര. കെനിയയിലെ നയ്‌റോബിയില്‍ ജെയിനിന്റെ ഒരു സുഹൃത്തുമുണ്ടായിരുന്നു. 1957 മാര്‍ച്ചില്‍ വീണ്ടും ഇവിടേക്ക് നടത്തിയ യാത്രയില്‍ പ്രശസ്ത പാലിയന്ത്രോപോളജിസ്റ്റ് (മനുഷ്യന്റെ പരിണാമം ഫോസില്‍, പുരാതന രേഖകള്‍ എന്നിവയിലൂടെ പഠിക്കുന്ന ശാസ്ത്രശാഖ) ഡോ.ലൂയീസ് സീമോര്‍ ബിസിറ്റ് ലീക്കിയെ പരിചയപ്പെട്ടത് ജീവിതത്തിൽ നിര്‍ണായകമായി. അവിടുത്തെ ഒരു പ്രാദേശിക നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ജോലിയായിരുന്നു ഡോ.ലൂയീസിന്റെ വാഗ്ദാനം. ഇതിന് ശേഷമാണ് ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഗോംബെ സ്ട്രീം നാഷണല്‍ പാര്‍ക്കിലേക്ക് വനപ്രദേശങ്ങളിലെ ചിമ്പാന്‍സികളെ പഠിക്കാന്‍ ഡോ.ലൂയീസ് ജെയിനിനെ പറഞ്ഞയ്ക്കുന്നത്. ചിമ്പാന്‍സികളോടുള്ള ജെയിനിന്റെ താത്പര്യമാണ് ഇതിന് ഡോ.ലൂയീസിനെ പ്രേരിപ്പിച്ചത്. ചിമ്പാന്‍സികളെ പറ്റി കൂടുതല്‍ പഠിക്കുന്നതിലൂടെ പുരാതനലകാലങ്ങളിലെ മനുഷ്യരുടെ രീതികളെ പറ്റി കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നും ഡോ.ലൂയീസ് പ്രതീക്ഷിച്ചു.
പഠനാവശ്യങ്ങള്‍ക്കായുളള തുക ഫണ്ട് ചെയ്ത ശേഷമാണ് ഇംഗ്ലണ്ടില്‍ നിന്ന് നയ്‌റോബിയിലെക്ക് ജെയിന്‍ തിരിച്ചെത്തിയത്. ഗോംബെ സ്ട്രീം ഗെയിം റിസര്‍വില്‍ അമ്മയ്‌ക്കൊപ്പമാണ് ജെയിന്‍ എത്തിയത്. തുടക്കകാലങ്ങള്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മലേറിയക്ക് സമാനമായ അസുഖങ്ങള്‍. അവിടെയാണ് പ്രായമേറെയുള്ള ജെയിന്‍ ഡേവിഡ് ഗ്രെബിയേര്‍ഡെന്ന ഓമനപേരിട്ട ചിമ്പാന്‍സിയെ കാണുന്നത്. തന്റെ സംഘത്തിലെ തന്നെ മുന്‍പന്തിക്കാരനായ ഡേവിഡെന്ന ചിമ്പാന്‍സിയിലൂടെ അവയുടെ വിശാലലോകം ജെയിനിന് മുന്നില്‍ തുറന്നു. ചിതല്‍പുറ്റില്‍ നിന്ന് ചിതലുകളെ പുറത്തെടുക്കാൻ ചിമ്പാന്‍സി ചുള്ളിക്കമ്പുകളുപയോഗിക്കുന്നതായി ജെയിന്‍ ശ്രദ്ധിച്ചു. ഈ വിവരം ഉടന്‍തന്നെ ടെലിഗ്രാഫിലൂടെ ഡോ.ലൂയീസിനെ ജെയിന്‍ അറിയിച്ചു. പൂര്‍ണമായും സസ്യങ്ങളെയും ചെടികളെയും മാത്രം ഭക്ഷിക്കുന്നവയല്ല ചിമ്പാന്‍സികളെന്ന് ജെയിന്‍ തിരിച്ചറിഞ്ഞു. 1966-ല്‍ പി.എച്ച്ഡി നേടിയതോടെ ജെയിന്‍ ഡോ.ജെയിനുമായി.
ഗവേഷകയെന്ന പദവിയില്‍ നിന്ന് സംരക്ഷണപ്രവര്‍ത്തക, പരിസ്ഥിതി പ്രവര്‍ത്തക എന്നീ പദവികളിലേക്ക് 1986-ന് ശേഷം ജെയിന്‍ മാറി. ആ വര്‍ഷം നടത്തിയ ഒരു പ്രെെമറ്റോളജി കോണ്‍ഫറല്‍സില്‍ പങ്കെടുത്ത എല്ലാവരും വനനശീകരണത്തെ കുറിച്ചാണ് സംസാരിച്ചത്. ഇത് വനനശീകരണ പ്രശ്നങ്ങളിലേക്കും ജയിനിന്റെ ശ്രദ്ധ തിരിച്ചു. ജെയിന്‍ ചിമ്പാന്‍സികളെ അടുത്തറിഞ്ഞ ഗോംബെ സ്ട്രീം നാഷണല്‍ പാര്‍ക്കിലും ചെറിയ തോതിലുള്ള വനനശീകരണമുണ്ടായിരുന്നു. 1990-കളുടെ തുടക്കത്തില്‍ ഒരു ചെറുവിമാനത്തില്‍ യാത്ര ചെയ്ത ജെയിന്‍ വനനശീകരണം ഗോംബെ പാർക്കുള്ള പ്രദേശത്തെയും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തി.
ചിമ്പാന്‍സികളുടെ പ്രധാന ആവാസവ്യവസ്ഥയായ കാടുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ജെയിന്‍ അടിയുറച്ച് വിശ്വസിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. ചിമ്പാന്‍സികള്‍ക്കായുള്ള അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ജെയിന്‍ നേതൃത്വം നല്‍കി. 1977-ല്‍ ദി ജെയിന്‍ ഗുഡോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജെജിഐ) എന്ന ആഗോള സംരക്ഷണ സ്ഥാപനവും (global community-centered conservation organization) സ്ഥാപിച്ചു. ഇന്നും ചിമ്പാന്‍സികള്‍ക്കായുള്ള സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ മുന്നില് തന്നെയുണ്ട് ഡോ.വാലറി ജെയിന്‍ മോറിസ് ഗുഡോള്‍.
Content Highlights: jane goodall celebrates 90th birthday
Published: 03 Apr 2024, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented