സോള്‍: ദക്ഷിണ കൊറിയയിലെ ഉല്‍ജിന്‍ കിഴക്കന്‍ പ്രദേശത്തുണ്ടായ കാട്ടുതീയുടെ ഭീഷണിയില്‍ ഹാനുള്‍ ആണവനിലയം. ആണവനിലയത്തില്‍ നിന്ന് എത്ര ദൂരെയാണ് കാട്ടുതീയുണ്ടായതെന്ന് വ്യക്തമല്ല. 12 ഓളം വീടുകളും നശിച്ചിട്ടുണ്ട്. കൊറിയ ഹൈഡ്രോ ആന്‍ഡ് ന്യുക്ലിയര്‍ പവര്‍ കമ്പനിയുടെ ആറ് ന്യൂക്ലിയര്‍ പ്രെഷ്‌റൈഡ്‌സ് വാട്ടര്‍ പ്രവര്‍ത്തിക്കുന്ന ഉല്‍ജിനില്‍ വെള്ളിയാഴ്ചയാണ് കാട്ടുതീയുണ്ടായത്. ഇതില്‍ അഞ്ചു റിയാക്ടറുകളും നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്.

To advertise here,

കാട്ടുതീയെ തുടര്‍ന്ന് ആണവനിലയത്തിന്റെ സംരക്ഷണത്തിനായി എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീ ഇന്‍ പ്രതികരിച്ചു. 

പ്രദേശം  പ്രകൃതിദുരന്ത മേഖലയായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.  പ്രാദേശിക അഗ്നിശമന സേനാംഗങ്ങള്‍ പ്രതിരോധ മന്ത്രാലയവുമായും ഫോറസ്റ്റ് ഏജന്‍സിയുമായും സഹകരിച്ചായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.