തൃശൂർ: വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ. കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിലാണ് വൈകുന്നേരത്തോടെ തീപിടിത്തമുണ്ടായത്. ഫയർലൈൻ ഒരുക്കി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. 

To advertise here,

ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾക്ക് സ്ഥലത്ത് എത്താൻ പ്രയാസം നേരിടുന്നുണ്ട്. ചെറിയ വാഹനങ്ങളിൽ വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമം. വനമേഖലയിൽ കൂടുതൽ സ്ഥലത്തേക്ക് തീ ആളിപ്പടരുന്നുണ്ട്.