മഡ്രിഡ്: സ്പെയിനിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനർനിർമാണപ്രവർത്തനങ്ങൾക്കുമായി 88 ലക്ഷം രൂപ നൽകി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. സ്പെയിനിലെ മഡ്രിഡിലുള്ള സിയേറ ഒസ്റ്റെ പ്രവിശ്യയിലെ പ്രവർത്തനങ്ങൾക്കാണ് മുൻ ബാഴ്സലോണ താരം കൂടിയായ മെസ്സി പണം നൽകിയത്.
പ്രാദേശികഭരണകൂടത്തിന്റെ തലവനായ ഇസബെൽ ഡയസ് അയുസോയാണ് ഇക്കാര്യം പുറത്തുവിട്ടത്. യൂറോപ്പിലുണ്ടായ ഉഷ്ണതരംഗത്തെ തുടർന്ന് കാട്ടുതീ സ്‌പെയിനിൽ കനത്ത നാശം വിതച്ചിരുന്നു. ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയാണ് കത്തിമയർന്നത്.
അർജന്റീനയിൽ ജനിച്ച മെസ്സി 13-ാം വയസിലാണ് ബാഴ്‌സലോണ ക്ലബ്ബിൽ കളിക്കാനായി സ്‌പെയ്‌നിലെത്തിയത്. പിന്നീട് കരിയറിലെ 21 വർഷത്തോളം സ്‌പെയ്‌നിൽ തന്നെയായിരുന്നു താരം. 2010 മുതൽ യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായ മെസ്സി സ്വന്തം ചാരിറ്റബിൾ ഫൗണ്ടേഷനായ 'ലിയോ മെസ്സി ഫൗണ്ടേഷൻ' വഴി കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം എന്നിവയ്ക്കായി വൻതുക ചെലവഴിക്കാറുണ്ട്.
Content Highlights: Lionel Messi donated 8.8 million to assist with wildfire recovery in Spain., Funds are specifically directed toward the Sierra Oeste region in Madrid., The donation was confirmed by regional leader Isabel Diaz Ayuso., Messi maintains a strong connection to Spain following his 21-year career at FC Barcelona., The contribution is part of his ongoing philanthropic work through the Leo Messi Foundat
Published: 05 Aug 2026, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented