വാഗമൺ: വാഗമൺ തവളപ്പാറ വടക്കേപുരട്ടിൽ പടർന്നുപിടിച്ച കാട്ടുതീ ജനവാസമേഖലയിൽ ഭീതിപരത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്. തുടർന്ന് നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മണിക്കൂറുകളോളം ആളിപ്പടർന്ന തീ പ്രദേശവാസികൾ ചേർന്ന് ‘മറുതീ’യിട്ടാണ് നിയന്ത്രണവിധേയമാക്കിയത്. കാട്ടുതീയെ പ്രതിരോധിക്കാൻ തീ വന്നുകൊണ്ടിരിക്കുന്ന പാതയിലുള്ള ഉണങ്ങിയ ഇലകളും മരങ്ങളും മുൻകൂട്ടി നിയന്ത്രിതമായി കത്തിച്ചു കളയുന്ന രീതിയാണിത്.
അജ്ഞാതർ മനഃപൂർവം കൃഷിയിടത്തിന് തീയിട്ടതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം അർജുനൻമലയിൽ സമാനമായ രീതിയിൽ രാത്രിയിൽ തീവെപ്പ് ഉണ്ടായിരുന്നു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ കാട്ടുതീ പടരുന്നത് പതിവായി മാറിയിട്ടും അധികൃതരുടെ ഭാഗത്തിനിന്നുള്ള അനാസ്ഥ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും തീയിട്ടവരെ കണ്ടെത്താനോ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വിഷയത്തിൽ അടിയന്തരമായ ഇടപെടലും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlights: Wildfire erupts in Wagamon`s Thavalappara, locals suspect arson. Residents fought the blaze, demanding action against recurring incidents threatening lives and property.
Published: 04 Jan 2026, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented