പാരീസ്: അത്യുഷ്ണത്താൽ വലഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ. താപനില 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയതോടെ ഫ്രാൻസും ബ്രിട്ടനും ഇറ്റലിയും സ്പെയിനും ചുവപ്പുമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളിൽ ചൊവ്വാഴ്ച സ്കൂളുകളടച്ചു. പുറമേയുള്ള പരിപാടികൾ റദ്ദാക്കി. റെയിൽവേകൾ യാത്രക്കാർക്ക് ജാഗ്രതാനിർദേശം നൽകി.
ഫ്രാൻസിലെ 54 പ്രാദേശിക ഭരണമേഖലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. ചൂടുകൂടിയതോടെ ഫ്രാൻസിൽ മുങ്ങിമരണങ്ങളും വർധിച്ചു. ചൂടിൽനിന്ന് രക്ഷപ്പെടാനായി ജലാശയങ്ങളിലിറങ്ങിയ 40 പേരാണ് അഞ്ചുദിവസത്തിനിടെ മുങ്ങിമരിച്ചത്. ഉഷ്ണതരംഗത്തെത്തുടർന്ന് ഇറ്റലിയിൽ 1068 പേർ ചികിത്സനേടി.
ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും ചൂടുള്ള രാത്രിയായിരുന്നു തിങ്കളാഴ്ചത്തേതെന്ന് കാലാവസ്ഥാ ഏജൻസിയായ മെറ്റിയോ ഫ്രാൻസ് പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ എന്ന റെക്കോഡ് ഈ മാസം കരസ്ഥമാക്കിയേക്കുമെന്ന് ബ്രിട്ടീഷ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറഞ്ഞു.
കാലാവസ്ഥാവ്യതിയാനമാണ് യൂറോപ്പിലെ കാലാവസ്ഥ അതികഠിനമാകാൻ കാരണം. ആഗോളതാപനം ഏറ്റവും രൂക്ഷമായ ഭൂഖണ്ഡമാണ് യൂറോപ്പെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 1980-നുശേഷം യൂറോപ്പിൽ അത് ഇരട്ടിവേഗത്തിലായെന്ന് കോപ്പർ നിക്കസ് ക്ലൈമറ്റ് ചേയ്ഞ്ച് സർവീസ് പറയുന്നു.
Content Highlights: Temperatures nearing 40°C across France, UK, Italy, and Spain., Red alerts issued with school closures and public event cancellations., Rising drowning incidents and heat-related medical emergencies reported., Climate change identified as the primary driver for extreme European warming., Europe warming at double the global rate since 1980.
Published: 24 Jun 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented