കൊച്ചിയിൽ വായുമലിനീകരണം അതിരൂക്ഷമായിരിക്കുകയാണ്. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകൾ, ഏലൂർ മേഖലകളിലാണ് ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായിരിക്കെ വ്യവസായശാലകളിൽ നിന്നുള്ള മാലിന്യവും വാഹനപെരുപ്പവും ഗതാഗതകുരുക്കും നിർമാണ പ്രവർത്തനങ്ങളുമെല്ലാം മലിനീകരണം ഉയരാൻ പ്രധാന കാരണമാകുന്നു എന്ന് പറയുകയാണ് കാലാവസ്ഥ വിദഗ്ധനായ ഡോ.വേണു ജി നായർ.

To advertise here,