ചെന്നൈ: എൽ നീനോ പ്രതിഭാസവും ഉയർന്നുവരുന്ന ആഗോള താപനിലയും കാരണം 2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. സാധാരണയിൽ കുറഞ്ഞ മഴയും ആഗോളതാപനവും എൽ നീനോയുടെ ആഘാതം കൂട്ടുമെന്നും ഇത് കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
2027-ൽ എൽ നീനോ പ്രഭാവം ശക്തമാകുന്നതിനാൽ ജലസംഭരണികളിലെ വെള്ളം കുറയുന്നതും ഭൂഗർഭ ജലനിരപ്പിലെ കുറവും റാബി വിളകളെയും വേനൽക്കാല വിളകളെയും ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചൂടിനെ നേരിടാൻ ഹീറ്റ് ആക്ഷൻ പ്ലാനുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ, പൊതുജനാരോഗ്യ സജ്ജീകരണങ്ങൾ എന്നിവ പ്രാദേശികതലത്തിൽ അടിയന്തരമായി ശക്തമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2026-ൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ 13 ശതമാനത്തിന്റെ കുറവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. മഴകുറഞ്ഞത് കാരണം നെൽകൃഷി വിസ്തൃതിയിൽ ദേശീയതലത്തിൽ 15.56 ലക്ഷം ഹെക്ടറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ, 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസവും അഞ്ചാമത്തെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ മാസവുമാണ് കടന്നുപോയത്.
Content Highlights: El Nino and global warming may trigger severe heatwaves in India by February 2027., Southwest monsoon in 2026 saw a 13 percent deficit, the lowest in a decade., Water scarcity and heat stress will severely impact Rabi and summer crops., Experts urge urgent implementation of Heat Action Plans and early warning systems.
Published: 20 Oct 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented