
ന്യൂഡൽഹി: ആരവല്ലി പർവതമേഖലയുടെ 90 ശതമാനവും സംരക്ഷിത മേഖലയുടെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. പുതിയ നിയമം വൻതോതിൽഖനനത്തിന് വഴിതുറക്കുമെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ സുന്ദരവനത്തിൽ പ്രോജക്ട് എലിഫന്റ് ആൻഡ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരവല്ലി മലനിരകൾ സംബന്ധിച്ച പുതിയ നിർവചനത്തിനായി കേന്ദ്രപരിസ്ഥിതി, വനം മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച കമ്മറ്റി സമർപ്പിച്ച ശുപാർശകൾ സുപ്രീംകോടതി അംഗീകരിച്ചത് നവംബർ 20 നാണ്.
ഇതനുസരിച്ച്, ആരവല്ലി ജില്ലകളിലെ സമീപപ്രദേശത്തെ താഴ്ന്ന നിരപ്പിൽ നിന്ന് 100 മീറ്ററോ അതിലേറെയോ ഉയർന്ന വിതാനമുള്ള പ്രദേശങ്ങളെ ആരവല്ലി കുന്നുകളായും, 500 മീറ്റർ പരിധിയിൽ വരുന്ന അത്തരം കുന്നുകൾ ആരവല്ലി പർവതനിരകളായും ഇനി കണക്കാക്കും.
എന്നാൽ, ആരവല്ലിമലനിരകളുടെ പ്രധാന മേഖലകൾ100 മീറ്റർ വിതാനത്തിൽ താഴെയായതിനാൽ സ്വകാര്യകമ്പനികൾക്ക് ഖനനം നടത്തുന്നതിന് അനുകൂലമായി സർക്കാർ പ്രവർത്തിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്, പരിസ്ഥിതി മന്ത്രി വിശദീകരണവുമായെത്തിയത്.
1.44 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആരവല്ലി മേഖലയിൽ0.19 ശതമാനം ഭാഗത്ത് മാത്രമേ നിലവിൽ ഖനനത്തിന് അനുമതിയുള്ളൂ. പർവതഭാഗങ്ങൾഉയരമനുസരിച്ച് തരംതിരിച്ചതിന്, 100 മീറ്ററിൽ താഴെയുള്ള പ്രദേശങ്ങൾ ഖനനത്തിന് തുറന്നുകൊടുക്കുമെന്ന് അർഥമില്ലെന്ന് മന്ത്രി വിശദീകരിച്ചു.
രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഖനനാനുമതി നൽകുന്നതിൽ നിലനിന്നിരുന്ന അവ്യക്തത നീക്കുന്നതിനാണ് ഏകീകൃതമായ പുതിയ നിയമംസർക്കാർകൊണ്ടുവന്നത്.2006 മുതൽ രാജസ്ഥാൻ പിന്തുടരുന്ന മാനദണ്ഡങ്ങളാണ് ഇതുവരെ മറ്റ് സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (ICFRE) മലനിരകൾക്കായി ഒരു സുസ്ഥിരഖനനനിയന്ത്രണ പദ്ധതി തയ്യാറാക്കുന്നത് വരെ, പുതിയ ഖനനപാട്ടങ്ങൾ അനുവദിക്കരുതെന്ന് സുപ്രീം കോടതികേന്ദ്രസർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
അനധികൃത ഖനനമാണ് ആരവല്ലി നേരിടുന്ന പ്രധാന ഭീഷണിയെന്നും, ഇത് തടയാൻ ഡ്രോണുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുമെന്നുംഭൂപേന്ദ്ര യാദവ് അറിയിച്ചു. ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനായി 'ഗ്രീൻ ആരവല്ലി'പദ്ധതിയിൽ സർക്കാർ കൈകോർക്കുമെന്നുംഅദ്ദേഹം പറഞ്ഞു.നിലവിൽ പ്രവർത്തിക്കുന്ന ഖനികൾ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ പ്രവർത്തനം തുടരാൻ അനുവദിക്കുകയുള്ളൂവെന്നുംമന്ത്രിപറഞ്ഞു.
Content Highlights: Central Govt clarifies Aravalli Hills` 90% protected status. New definition aids mining? Find out what the Supreme Court approved and government reassurances.
Published: 22 Dec 2025, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented