ബ്രസല്‍സ്: അഞ്ച് ഭൂഖണ്ഡങ്ങളില്‍ അത്യുഷ്ണം അനുഭവപ്പെട്ട ജൂണ്‍, ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ മാസമായി യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് സ്ഥിരീകരിച്ചു. 2023 ജൂണിന് ശേഷമുള്ള എല്ലാ മാസങ്ങളും കഴിഞ്ഞ കാലങ്ങളേക്കാള്‍ ചൂടേറിയതായിരുന്നു എന്നും ഏജന്‍സി അറിയിച്ചു.

To advertise here,

ഇത് തുടര്‍ന്നാല്‍ 2024 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറാനുള്ള സാധ്യത 95 ശതമാനത്തോളമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനത്തോടൊപ്പം എല്‍നിനോ പ്രതിഭാസവുമാണ് ആഗോള താപനിലയെ ഇതുവരെയില്ലാത്ത ഉയരങ്ങളിലെത്തിച്ചത്.

2024 ജൂണിലെ ശരാശരി ആഗോള താപനില 16.66 ഡിഗ്രിയാണ്. കഴിഞ്ഞ ജൂണിനേക്കാള്‍ 0.14 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍. അതിനിടെ, താപനില 53.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കിഴക്കന്‍ കാലിഫോര്‍ണിയയിലെ ഡെത്ത് വാലി ദേശീയോദ്യാനത്തില്‍ സൈക്കിള്‍ യാത്രയ്ക്കിറങ്ങിയ സഞ്ചാരി ചൂടുകാരണം മരിച്ചു.