അസമിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയായ ദിബ്രുഗഢ്‌ ശ്രീ ശ്രീ അനിരുദ്ധദേവ സ്പോർട്സ് യൂണിവേഴ്സിറ്റി, നാലുവർഷ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ഓണേഴ്സ്/ഓണേഴ്സ് വിത്ത് റിസർച്ച്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

പലതലങ്ങളിൽ പഠനം വിജയകരമായി പൂർത്തിയാക്കി പുറത്തുവരാൻ അവസരമുള്ളതാണ് ഈ പ്രോഗ്രാം (എക്സിറ്റ് ഓപ്ഷനുകൾ). ഒരുവർഷംകഴിഞ്ഞ് സർട്ടിഫിക്കറ്റോടെയും രണ്ടുവർഷം കഴിഞ്ഞ് ഡിപ്ലോമയോടെയും മൂന്നുവർഷം കഴിഞ്ഞ് ബിരുദത്തോടെയും നാലുവർഷംകഴിഞ്ഞ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ഓണേഴ്സ്/ഓണേഴ്സ് വിത്ത് റിസർച്ച്) ബിരുദത്തോടെയുമുള്ള എക്സിറ്റ് ഓപ്ഷനുകളുണ്ട്. ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ഓണേഴ്സ്/ഓണേഴ്സ് വിത്ത് റിസർച്ച്) ലഭിക്കുന്നവർക്ക് പിഎച്ച്.ഡി. പ്രോഗ്രാം രജിസ്ട്രേഷന് യോഗ്യത ലഭിക്കും.

പ്രോഗ്രാമിന്റെ ഭാഗമായി ഒരു മേജർ വിഷയവും ഒരു മൈനർ വിഷയവും തിരഞ്ഞെടുക്കാം. മേജർ പ്രോഗ്രാമുകളിൽ സ്പോർട്സ് ബയോമെക്കാനിക്സ്, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ഫിസിയോളജി എന്നിവയുണ്ട്. ട്രാക്ക് ആൻഡ് ഫീൽഡ്, ഫുട്ബോൾ, ബാഡ്മിൻറൺ എന്നീ മൈനർ വിഷയങ്ങൾ ലഭ്യമാണ്. എബിലിറ്റി എൻഹാൻസ്‌മെൻറ്, സ്കിൽ എൻഹാൻസ്‌മെൻറ്്, വാല്യൂ ആഡഡ് കോഴ്സുകൾ, അഡ്വഞ്ചർ സ്പോർട്സ് എന്നിവയ്ക്കുമുണ്ട്.

യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക്) ജയിച്ചിരിക്കണം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അതിലെ ഘടകങ്ങൾ: (i) എഴുത്തുപരീക്ഷ-ജനറൽ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി, ജനറൽ നോളജ് (കറൻറ്് അഫയേഴ്സ്, സ്പോർട്സ് തുടങ്ങിയവ), സബ്ജക്ട് മാറ്റർ നോളജ് (50 ശതമാനം വെയ്‌റ്റേജ്) (ii) ജനറൽ ഫിറ്റ്നസ് ടെസ്റ്റ് (20 ശതമാനം) (iii) സ്പോർട്സ് നേട്ടങ്ങൾ/പങ്കെടുക്കൽ (20 ശതമാനം) (iv) ഇൻറർവ്യൂ (10 ശതമാനം). പരീക്ഷയുടെ വിശദമായ ഘടന www.sasu.ac.in -ൽ ഉള്ള പ്രോസ്പെക്ടസിൽ ലഭിക്കും.അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജൂലായ് 21 വരെ നൽകാം.