ബാംഗ്ലൂര്‍: 2024-ലെ അക്കാദമിക് ഇന്‍സൈറ്റ്‌സ് എജ്യുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡിന്റെയും ഉച്ചകോടിയുടെയും രണ്ടാം പതിപ്പില്‍, ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (LNCPE) 2024-ലെ മികച്ച ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഓഫ് ദ ഇയര്‍ അവാര്‍ഡിന് അര്‍ഹമായി. ഹെബ്ബാളിലെ മാരിയറ്റില്‍ ജനുവരി 18-ന് നടന്ന പരിപാടിയില്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സംരംഭകത്വം എന്നീ മേഖലകളില്‍ നിന്നും 180 വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. 

To advertise here,

ഫിസിക്കല്‍ എജ്യുക്കേഷന്‍, സ്‌പോര്‍ട്‌സ് ട്രെയ്‌നിങ്, ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് എന്നീ മേഖലകളിലുള്ള പ്രശംസനീയമായ സമര്‍പ്പണത്തിനാണ് ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഓഫ് ദ ഇയര്‍ അവാര്‍ഡിന് അര്‍ഹമായത്. 2024-ലെ മികച്ച ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് അവാര്‍ഡ് ലഭിച്ചതിലൂടെ വിദ്യാര്‍ഥികളില്‍ ശാരീരിക ക്ഷമത, കായിക പരിശീലനം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതില്‍ ലക്ഷ്മിഭായ് നാഷണല്‍ കേളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ വിജയിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസം, ആരോ​ഗ്യം, ബിസിനസ് എന്നീ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു. 

മഹാപുരുഷ ശ്രീമന്ത ശങ്കരദേവ സര്‍വകലാശാലയുടെ ചാന്‍സലര്‍, പ്രൊഫ.ഭബേന്ദ്രനാഥ് ദേക, മേഘാലയ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ.ജി.ജി ശര്‍മ്മ, കിംസ് മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ പ്രൊഫ.ഡോ.അഞ്ജനപ്പ ടി.എച്ച്, ന്യൂ പ്രഥമ പബ്ലിക് സ്‌കൂള്‍, ചെയര്‍മാന്‍ ഡോ.പ്രകാശ് റാവു സതേ, ദ അക്കാദമിക് ഇന്‍സൈറ്റ്‌സ് മാഗസില്‍ സിഇഒ രാകേഷ് കുമാര്‍ സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.