ടെറിട്ടോറിയൽ ആർമിയിൽ സോൾജിയറാവാൻ അവസരം. മദ്രാസ് ഉൾപ്പെടെയുള്ള 13 ഇൻഫെൻട്രി ബറ്റാലിയനുകളിലായി 1426 ഒഴിവുണ്ട്. കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട സോൺ നാലിൽ 1161 ഒഴിവും.

To advertise here,

ഏഴുവർഷത്തേക്കാണ് നിയമനം. നവംബർ 15 മുതൽ ഡിസംബർ ഒന്ന് വരെയാണ് റിക്രൂട്ട്മെന്റ് റാലി. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, തെലങ്കാന, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ ആൻഡ്‌ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ താമസക്കാർക്കാണ് റിക്രൂട്ട്മെന്റ് സോൺ IV-ന് കീഴിലെ റാലിയിൽ പങ്കെടുക്കാൻ അവസരം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിലോ വിദേശത്തോ പരിശീലനം ലഭിക്കും.

റിക്രൂട്ട്‌മെന്റ് റാലി: കേരളത്തിൽനിന്നും ലക്ഷദ്വീപിൽനിന്നും ഉള്ളവർക്ക് നവംബർ 27, 28 തീയതികളിൽ ബെലഗാവി (കർണാടക), സിക്കന്ദരാബാദ് (തെലങ്കാന), കോലാപുർ (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽവെച്ചാണ് റിക്രൂട്ട്മെന്റ് റാലി. വിവരങ്ങൾക്ക് www.ncs.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.