തിരുവനന്തപുരം: കുട്ടികളുടെ മാനസികസമ്മർദമൊഴിവാക്കാൻ സ്‌കൂളിലും വീട്ടുപരിസരങ്ങളിലും 'കളിക്കൂട്ട'മൊരുക്കാൻ 'സ്‌നേഹം' പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. സ്‌കൂളിനു പുറമേ കുട്ടികൾക്കു കളിക്കാനായി നാട്ടിൻപുറങ്ങളിലും നഗരങ്ങളിലെ പാർപ്പിടസമുച്ചയങ്ങളിലുമൊക്കെ പ്രത്യേക കളിയിടം സജ്ജമാക്കും.
ആഴ്ചയിലുള്ള രണ്ട് സ്‌പോർട്‌സ് പിരീയഡ് പൂർണമായും കുട്ടികൾക്ക് കളിക്കാനായി വിട്ടുകൊടുക്കണമെന്ന് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകും. ഇതിനു മേൽനോട്ടം വഹിക്കാൻ അധ്യാപകരെ പരിശീലിപ്പിക്കും. കൂടുതൽ കളിനേരം കണ്ടെത്തുന്നത് സ്‌കൂളുകൾ പരിഗണിക്കണം.
സ്‌കൂൾ വിട്ടാൽ ഒരു മണിക്കൂറെങ്കിലുംം കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കാൻ പഞ്ചായത്തുകളുടെയും റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ സഹകരണംതേടും. കുട്ടികളുടെ അവകാശം മാനിക്കാനും അംഗീകരിക്കാനും രക്ഷിതാക്കളെ ബോധവത്കരിക്കും.
ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി തുടങ്ങുന്ന 'സ്‌നേഹം' പദ്ധതിക്ക് മാർഗരേഖ രൂപവത്കരിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി.
സ്‌നേഹ ലക്ഷ്യം
- ശാരീരിക- മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ കളിനേരം സഹായിക്കും.
- ഇടപഴകൽ വഴി സൗഹൃദവും കൂട്ടായ്മയും ഉറപ്പാക്കി സാമൂഹികാവബോധം സൃഷ്ടിക്കാം.
- തോൽക്കാൻ പഠിക്കാനും പിന്നീട് വിജയത്തിലേക്ക് കുതിക്കാനുമൊക്കെയുള്ള മാനസികനിലയും ശീലവും വളർത്താൻ കളിക്കൂട്ടം സഹായിക്കും.
Content Highlights: Snehham project by Public Education Dept. aims to reduce stress by creating play spaces in schools and communities, ensuring ample playtime for children.
Published: 05 Jan 2026, 09:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented