കല്പിതസർവകലാശാലയായ ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറി സയൻസസ് (ഐഎൽബിഎസ്) നടത്തുന്ന അലൈഡ് സയൻസസ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകൾ, പ്രവേശനയോഗ്യത എന്നിവ ക്രമത്തിൽ:
• സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലിവർ ട്രാൻസ്‌പ്ലാന്റ് അനസ്‌തീസ്യാ ടെക്നോളജി (ഒരുവർഷം ദൈർഘ്യം): അനസ്‌തീസ്യാ ടെക്നോളജി ബിഎസ്‌സി അല്ലെങ്കിൽ ഡിപ്ലോമ. കോഴ്സ് ഫീ 33,000 രൂപ. പ്രവേശനംലഭിക്കുന്നവർക്ക് ആദ്യ ആറുമാസം 10,000 രൂപ നിരക്കിലും ബാക്കി ആറുമാസം 15,000 രൂപ നിരക്കിലും പ്രതിമാസ സ്റ്റൈപ്പെൻഡ് ലഭിക്കും
• ലബോറട്ടറി ആനിമൽ ടെക്നീഷ്യൻ ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ (മൂന്നുമാസം): ലൈഫ് സയൻസ്/ബയോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം. കോഴ്സ് ഫീ 12,000 രൂപ.
വിശദമായ അറിയിപ്പ്, പാഠ്യപദ്ധതി തുടങ്ങിയവ www.ilbs.in ൽ ലഭിക്കും. സ്ഥാപനത്തിൽവെച്ച് സെപ്‌റ്റംബർ 13-ന് രാവിലെ 9.30 മുൽ 11 വരെ നടത്തുന്ന പ്രവേശനപരീക്ഷ, ഉച്ചയ്ക്ക് 2.30 മുതൽ നടത്തുന്ന ഡിപാർട്ട്മൻറൽ അസസ്‌മെൻറ്/ഇൻറർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. www.ilbs.in വഴി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
Content Highlights: Apply for Allied Sciences courses at ILBS, New Delhi
Published: 10 Aug 2025, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented