സയൻസ്/എൻജിനിയറിങ് വിദ്യാർഥികൾക്ക് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, ഫിസിക്സ് എന്നീ മേഖലകളിൽ ഗവേഷണം നടത്താൻ പുണെ ഇൻറർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ (ഐയുസിഎഎ) അവസരം.

To advertise here,

ഈ വിജ്ഞാപനം, 2025 ജോയിൻറ് എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്), 2023/2024 ഫിസിക്സ് ജെആർഎഫ് സിഎസ്ഐആർ യുജിസി നെറ്റ് എന്നിവയിലൊന്നിലോ രണ്ടിലുമോ യോഗ്യതനേടിയവർക്കുള്ളതാണ്‌. ജസ്റ്റ് 2025 മാത്രം അടിസ്ഥാനമാക്കി അപേക്ഷിക്കുന്നവർ ജസ്റ്റ് ഫലപ്രഖ്യാപനത്തിനുശേഷം അപേക്ഷിച്ചാൽമതി.

മേഖലകൾ: കോസ്മിക് മാഗ്നറ്റിക് ഫീൽഡ്സ്, കോസ്മോളജി ആൻഡ് ലാർജ് സ്‌കെയിൽ സ്ട്രക്ചർ, കംപ്യൂട്ടേഷൻ അസ്ട്രോഫിസിക്സ്,

എക്സ്ട്രാ ഗാലക്റ്റിക് അസ്ട്രോണമി, ഗ്രാവിറ്റേഷണൽ ലെൻസിങ് (സ്ട്രോങ്, വീക്ക് ആൻഡ് മൈക്രോ), ഗ്രാവിറ്റേഷണൽ വേവ്സ്, ഹൈ എനർജി അസ്ട്രോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്ട്രോണമി, മെഗാസയൻസ്, ക്വാണ്ടം മെട്രോളജി ആൻഡ് പ്രിസിഷൻ മെഷർമെൻറ്സ്, സോളാർ ആൻഡ് സ്റ്റല്ലാർ ഫിസിക്സ് തുടങ്ങിയ മേഖലകളിൽ സജീവമായ ഗവേഷണം നിലവിൽ സ്ഥാപനത്തിൽ നടക്കുന്നുണ്ട്.

യോഗ്യതയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.iucaa.in/en (എജുക്കേഷൻ > പിഎച്ച്ഡി പ്രോഗ്രാംസ് ലിങ്കുകൾ) കാണുക. ജൂലായ് 13 വരെ അപേക്ഷിക്കാം.