തിരുവനന്തപുരം: എം.ബി.ബി.എസ്. മൂന്നാം വർഷം പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കുറി പരീക്ഷയില്ലെന്ന് ആരോഗ്യ സർവകലാശാല. ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് അടുത്ത വർഷത്തെ പേപ്പറുകൾക്കൊപ്പം നടത്താൻ സർവകലാശാലാ അക്കാദമിക് കൗൺസിൽ തീരുമാനിച്ചത്.
2020 ബാച്ച് വിദ്യാർഥികളാണ് ഇതോടെ ആശങ്കയിലായത്. അടുത്തവർഷം കൂടുതൽ പേപ്പറുകൾ പഠിക്കാനുണ്ടായിരിക്കെ രണ്ട് വിഷയങ്ങൾകൂടി വീണ്ടും പഠിക്കേണ്ടിവരുന്നുവെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. ഇത് വിദ്യാർഥികളിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്നതായി രക്ഷിതാക്കളും പറയുന്നു.
അതേസമയം എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് അവസാനവർഷം നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിട്ടുള്ള നെക്സ്റ്റ് പരീക്ഷയ്ക്ക് ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് മൂന്നാം വർഷ പരീക്ഷയിൽനിന്ന് ഈ വിഷയങ്ങൾ ഒഴിവാക്കിയതെന്ന് ആരോഗ്യ സർവകലാശാലാ അധികൃതർ പറഞ്ഞു. ഇക്കൊല്ലം ഈ വിഷയങ്ങൾക്ക് പരീക്ഷ എഴുതേണ്ടിവന്നാൽ നെക്സ്റ്റ് പരീക്ഷയ്ക്ക് വിദ്യാർഥികൾ ഇതേ വിഷയം വീണ്ടും എഴുതേണ്ടിവരും. അതൊഴിവാക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
Content Highlights: There is no exam this year for third year MBBS students
Published: 22 Dec 2023, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented