കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം (ടികെഎം കോളേജ്) പാലക്കാട്, പൊന്നാനി (ഐസിഎസ്ആർ), കോഴിക്കോട്, കല്ല്യാശ്ശേരി (കണ്ണൂർ) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. ജൂലായ് 11-നാണ് പ്രവേശന പരീക്ഷ.

To advertise here,

അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദം നേടിയിട്ടുള്ളവർക്ക് www.ccek.org വഴി ഓൺലൈനായി അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. അവസാന തീയതി ജൂലായ് 8.

കൂടുതൽ വിവരങ്ങൾക്ക് വെസൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക

ഫോൺ:

  • തിരുവനന്തപുരം 0471-2303065, 2311654, 8281098864, - 8281098865, 8281098867
  • കൊല്ലം - 0474-2967711, 9446772334
  • പാലക്കാട് - 0491-2576100, 8281098869
  • പൊന്നാനി 0494-2665489, 8281098868
  • കോഴിക്കോട് 0495-2386400, 8281098870
  • കല്ല്യാശ്ശേരി -8281098875

Content Highlights: Kerala State Civil Service Academy Admission: Apply by 08 July