യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ 2025-ലെ അഭിമുഖത്തിനായുള്ള ഇ-സമ്മന്‍ ലെറ്റര്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (upsconline.gov.in) സന്ദര്‍ശിച്ച് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം.
2025 ഡിസംബര്‍ 8 മുതല്‍ 19 വരെയാണ് അഭിമുഖം എന്ന് യുപിഎസ്‌സി നേരത്തെ അറിയിച്ചിരുന്നു. രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 1 മണിക്കുമായി രണ്ട് സെഷനായിട്ടാണ് അഭിമുഖം നടത്തുക.
649 ഉദ്യോഗാര്‍ഥികളാണ് ഈ വര്‍ഷം അഭിമുഖത്തിന് പങ്കെടുക്കുക. പേഴ്‌സണാലിറ്റി ടെസ്റ്റിനുള്ള (അഭിമുഖം) തീയതിയിലും സമയത്തിലും മാറ്റം വരുത്തണമെന്നുള്ള അഭ്യര്‍ഥനകള്‍ പരിഗണിക്കുന്നതല്ല എന്ന് ഇതുമായി ബന്ധപ്പെട്ട് യുപിഎസ്‌സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നുണ്ട്.
ഇ-സമ്മണ്‍ ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം
- യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.
- ഹോം പേജില്‍, യുപിഎസ്‌സി സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ 2025 ഇ-സമ്മന്‍ കത്ത് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- പുതുതായി തുറക്കുന്ന പേജില്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇ- സമ്മണ്‍ ലെറ്റര്‍ ലഭിക്കും
- ഇ-സമ്മന്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലേക്കുള്ള ആവശ്യത്തിനായി പകര്‍പ്പെടുത്ത് സൂക്ഷിക്കുക
അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രയ്ക്ക് ചെലവായ തുക തിരിച്ചുലഭിക്കും. സെക്കന്‍ഡ്/സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റിന്റെ (മെയില്‍ എക്‌സ്പ്രസ്) ചെലവ് മാത്രമായിരിക്കും ഇതില്‍ ഉള്‍പ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കായി യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Content Highlights: UPSC Civil Services Mains 2025 Interview e-Summon Letter is out! Download your call letter from the official UPSC website.
Published: 08 Dec 2025, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented