ശ്രീജ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹരിത വി കുമാർ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുന്നതും അവർ വാർത്തകളിൽ നിറയുന്നതും. അപ്പോഴാണ് സിവിൽ സർവീസ് പരീക്ഷയെ കുറിച്ച് ശ്രീജ ആദ്യമായി അറിയുന്നത്. അന്ന് മനസിൽ കയറിയ സ്വപ്നമാണ്. കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദ ബിരുദാന്തര പഠനത്തിനിടെ ഐഎഫ്എസ് തന്നെയെന്ന് തീരുമാനിച്ച് ആ സ്വപ്നത്തെ ഊട്ടിയുറപ്പിച്ചു. പിന്നെ നിശ്ചയദാർഢ്യത്തോടെയുള്ള കഠിന പരിശ്രമമായിരുന്നു. ‘ശ്രീജ ജെ.എസ്. ഐ.എഫ്.എസ്.’ എന്ന് വെള്ളക്കടലാസിൽ ചുവപ്പു മഷികൊണ്ട് പണിതീരാത്ത വീടിനുള്ളിലെ ചുവരിൽ കുറിച്ചിട്ട് അവൾ മുന്നോട്ട് പോകാനുള്ള ഊർജം കണ്ടെത്തി. കഷ്ടപാടുകളൊന്നും മകളെ അറിയിക്കാതെ ഒരു അച്ഛനും അമ്മയും അവൾക്ക് വേണ്ടതൊക്കെയും ചെയ്തുകൊടുത്തു. ഒടുക്കം മനസിൽ കണ്ടത് പോലെ ആദ്യ ശ്രമത്തിൽത്തന്നെ സിവിൽ സർവീസസ് പരീക്ഷയിൽ 57-ാം റാങ്ക്. സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയെ കുറിച്ച് ശ്രീജ സംസാരിക്കുന്നു.

To advertise here,