
തിരുവനന്തപുരം പൂജപ്പുരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിലെ ഈ ഫുള്‍ടൈം പ്രോഗ്രാമിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്.
ബിരുദമാണ് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. യോഗ്യതാ കോഴ്സിന്റെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം പൂജപ്പുരയിലെ സ്ഥാപനത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലായ് 31 വരെ സ്വീകരിക്കും.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ കീഴിലുള്ള കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റും ഇതേ കോഴ്സിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ആയി ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം. വെബ്സൈറ്റ് www.icmkannur.org
Content Highlights: Higher Diploma in Co-Operative Management
Published: 29 Jul 2021, 11:45 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented