കൊച്ചി കളമശ്ശേരിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് (NUALS) 2025 വർഷത്തേക്കുള്ള വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

To advertise here,

കോഴ്സുകൾ

  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ സൈബർ ലോ (PGDCL).
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ബാങ്കിങ് ലോ (PGDBL).
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ഇൻഷുറൻസ് ലോ (PGDIL).
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ എഡ്യൂക്കേഷൻ ലോ ആൻ്റ് മാനേജ്മെൻ്റ് (PGDELM).
  • ഓരോ പ്രോഗ്രാമിലും പരമാവധി 50 സീറ്റുകളാണുള്ളത്.

യോഗ്യതയും പ്രവേശന മാനദണ്ഡങ്ങളും

PGDCL, PGDBL, PGDIL, PGDELM എന്നീ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത NUALS അംഗീകാരമുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലേഴ്സ് ബിരുദമോ അല്ലെങ്കിൽ നിയമബിരുദമോ ആണ്. നിയമബിരുദമുള്ള അപേക്ഷകർക്ക് പ്രവേശനത്തിന് മുൻഗണന ഉണ്ടാകും. 

പ്രോഗ്രാം ആരംഭിക്കുന്നതിന് കുറഞ്ഞത് 20 വിദ്യാർഥികൾ ചേരണം എന്നത് നിർബന്ധമാണ്.

അപേക്ഷാ നടപടികൾ

വിജ്ഞാപനവും അപേക്ഷാഫോമും https://www.nuals.ac.in/ എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷൻ ഫീസ്

₹ 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിദ്യാർത്ഥികൾക്ക് ഫീസ് ₹ 250/- ആയിരിക്കും. 

സമർപ്പിക്കേണ്ട രേഖകൾ

അപേക്ഷാഫോമിനൊപ്പം പ്രായം, യോഗ്യതകൾ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സെൽഫ് അറ്റസ്റ്റഡ് കോപ്പികൾ അറ്റാച്ച് ചെയ്യേണ്ടതാണ്. ഫീസ് ഘടന സംബന്ധിച്ച വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

ഒക്ടോബർ 31 വരെ അപേക്ഷിക്കാം.