പ്ലസ് ടു/വി.എച്ച്.എസ്.ഇ. കഴിഞ്ഞവർക്ക് എൽ.ബി.എസ്. സെന്റർവഴി ഒറ്റ അപേക്ഷ

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 അധ്യയനവർഷത്തെ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗങ്ങളിലായി 16 പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മുഖേന ഒറ്റ ഓൺലൈൻ അപേക്ഷവഴിയാണ് പ്രവേശനനടപടികൾ. പ്രവേശനപരീക്ഷയില്ല; യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് വഴിയാണ് അലോട്മെന്റ്
കോഴ്സുകൾ
കോഴ്സുകളും ദൈർഘ്യവും
1. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.) കാലാവധി: രണ്ടുവർഷം മൂന്നുമാസം (മൂന്നുമാസം പ്രാക്ടിക്കൽ ട്രെയിനിങ് ഉൾപ്പെടെ)
2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.ഐ.) രണ്ടുവർഷം
3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്രറി ടെക്നോളജി (ഡിഎം.എൽ.ടി.) രണ്ടുവർഷം (സെമസ്റ്റർ രീതി)
4. ഡിപ്ലോമ ഓഫ് റേഡിയോ തെറപ്പി ടെക്നോളജി (ഡി.ആർ.ടി.) രണ്ടര വർഷം (സെമസ്റ്റർ രീതി)
5. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.ടി.) രണ്ടുവർഷം
6. ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ് (ഡി.ഒ.എ.) രണ്ടര വർഷം (ആറുമാസം ഇന്റേൺഷിപ്പ് ഉൾപ്പെടെ)
7. ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക്സ് (ഡി.എം.സി.) രണ്ടുവർഷം
8. ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് (ഡി.എച്ച്.സി.) രണ്ടുവർഷം
9. ഡിപ്ലോമ ഓഫ് അനസ്തീസ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി (ഡി.എ.ഒ.ടി.ടി.) രണ്ടര വർഷം (ആറുമാസം ഇന്റേൺഷിപ്പ് ഉൾപ്പെടെ)
10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി.സി.വി.ടി.) രണ്ടര വർഷം (ആറ് മാസം ഇന്റേൺഷിപ്പ് ഉൾപ്പെടെ)
11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.ടി.) രണ്ടര വർഷം (ആറുമാസം ഇന്റേൺഷിപ്പ് ഉൾപ്പെടെ)
12. ഡിപ്ലോമ ഓഫ് ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി.) രണ്ടര വർഷം (ഇന്റേൺഷിപ്പ് ഉൾപ്പെടെ)
13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.ടി.) രണ്ടര വർഷം (ആറ് മാസം ഇന്റേൺഷിപ്പ് ഉൾപ്പെടെ)
14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻസ് (ഡി.ഒ.ആർ.എ.) രണ്ടുവർഷം
15. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (ഡി.റസ്‌പ്.ടി.) രണ്ടര വർഷം (ആറുമാസം ഇന്റേൺഷിപ്പ് ഉൾപ്പെടെ)
16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി (ഡി.സി.എസ്.എസ്.ടി.) രണ്ടര വർഷം (ആറുമാസം ഇന്റേൺഷിപ്പ് ഉൾപ്പെടെ)
യോഗ്യത
പ്ലസ്ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പി.സി.ബി.) എന്നീ സയൻസ് വിഷയങ്ങൾക്ക് ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണം. ഡി.ഫാം കോഴ്സിലേക്ക് ബയോളജിക്കുപകരം മാത്തമാറ്റിക്സ് (പി.സി.എം.) പഠിച്ച വിദ്യാർഥികളെയും 1994-95 വരെയുള്ള വി.എച്ച്.എസ്.ഇ. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളെയും പരിഗണിക്കും. പട്ടികജാതി/പട്ടികവർഗ (എസ്.സി./എസ്.ടി.) വിഭാഗക്കാർക്ക് മാർക്കിൽ അഞ്ചുശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രായം: 2026 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയായിരിക്കണം.
ജനറൽ വിഭാഗത്തിലുള്ള അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. സർവീസ് ക്വാട്ട അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 49 വയസ്സാണ്.
സംവരണവും നേറ്റിവിറ്റിയും
പ്രവേശനത്തിനായി അപേക്ഷകരെ കേരളീയർ, കേരളീയേതരൻ I (എൻ.കെ.-I), കേരളീയേതരൻ II (എൻ.കെ.-II) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പരിഗണിക്കുന്നത്. ഇതിൽ സാമുദായിക സംവരണത്തിന്റെയും ഫീസ് ആനുകൂല്യങ്ങളുടെയും പൂർണ ഗുണഭോക്താക്കൾ കേരളീയർ മാത്രമായിരിക്കും. സർക്കാർ സ്ഥാപനങ്ങളിലെ സീറ്റുകളിൽ 50 ശതമാനം സ്റ്റേറ്റ് മെറിറ്റിലേക്കും 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനും (ഇ.ഡബ്ല്യു.എസ്.), 30 ശതമാനം എസ്.ഇ.ബി.സി വിഭാഗത്തിനും 10 ശതമാനം പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു. ഇതിനുപുറമേ, ആകെ സീറ്റുകളുടെ അഞ്ചുശതമാനം ഭിന്നശേഷിക്കാർക്കാണ്. കായികം, വി.എച്ച്.എസ്.ഇ., വിമുക്തഭടന്മാർ എന്നിവർക്കും പ്രത്യേക ക്വാട്ടകൾ നിലവിലുണ്ട്.
അപേക്ഷ
www.lbscentre.kerala.gov.in ൽ ‘Centralised Allotments (Medical)’ വഴി ‘Admission to Professional Diploma courses 2026’ വഴി ഒക്ടോബർ 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ്: ജനറൽ/സർവീസ് അപേക്ഷകർ -₹600. പട്ടികജാതി/പട്ടികവർഗ അപേക്ഷകർ -₹300. സ്പോർട്സ് ക്വാട്ട തേടുന്നവർ പ്രിന്റൗട്ട് സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് അയയ്ക്കണം. സർവീസ് ക്വാട്ടക്കാർക്ക് അപേക്ഷാരീതി വ്യത്യസ്തമാണ്.
റാങ്ക് ലിസ്റ്റും അലോട്മെന്റും
ഡി.ഫാം, ഡി.എ.ഒ.ടി.ടി. കോഴ്സുകൾക്കുള്ള റാങ്ക് ലിസ്റ്റ് പ്ലസ്ടു രണ്ടാംവർഷത്തിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങളിലെ ആകെ 300 മാർക്കിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. അതേസമയം, ഡി.എച്ച്.ഐ., ഡി.എം.എൽ.ടി. ഉൾപ്പെടെയുള്ള മറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ കോഴ്സുകൾക്കായുള്ള റാങ്ക് ലിസ്റ്റ് പ്ലസ്ടു രണ്ടാംവർഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ ആകെ 300 മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ബോർഡുകളിൽനിന്നുള്ള വിദ്യാർഥികളുടെ മാർക്കുകൾ നോർമലൈസേഷൻ രീതിയിലൂടെ തുല്യപ്പെടുത്തി റാങ്ക് നിശ്ചയിക്കും.
ഫീസ്
സർക്കാർ കോളേജുകളിൽ വാർഷികഫീസിനുപുറമേ പ്രത്യേക ഫീസും കോഷൻ ഡിപ്പോസിറ്റും നൽകണം. സർക്കാർ നിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങളിലെയും സർക്കാരുമായി സീറ്റ് പങ്കിടൽ കരാറുള്ള സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലെയും സർക്കാർ സീറ്റുകളിലേക്കുള്ള അലോട്മെന്റ് എൽ.ബി.എസ്. ആണ് നടത്തുന്നത്. അതത് സ്ഥാപനങ്ങൾക്കും പ്രവേശന മേൽനോട്ട-ഫീസ് നിയന്ത്രണ സമിതിയും നിശ്ചയിച്ച ട്യൂഷൻ ഫീസ് ബാധകമായിരിക്കും. സ്ഥാപനാടിസ്ഥാനത്തിലുള്ള ഫീസ് വിവരങ്ങൾ അലോട്മെന്റിനുമുൻപ് പ്രസിദ്ധീകരിക്കും
ഓപ്ഷൻ രജിസ്ട്രേഷനും അലോട്മെന്റും
മൂന്ന് റെഗുലർ അലോട്മെന്റുകളാണുള്ളത്. ട്രയൽ അലോട്മെന്റിനുശേഷം ഓപ്ഷനുകൾ ക്രമീകരിക്കാം. ആദ്യ രണ്ട് അലോട്മെന്റുകളിൽ സീറ്റ് ലഭിക്കുന്നവർ ടോക്കൺ ഫീസ് അടച്ച് ഉയർന്ന ഓപ്ഷനുകൾ നിലനിർത്തണം. മൂന്നാം അലോട്മെന്റിനുശേഷംമാത്രമേ കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടേണ്ടതുള്ളൂ.
വിവരങ്ങൾക്ക്: 0471-2324396
Content Highlights: Admissions open for 16 professional diploma courses for the 2026-27 academic year in Keral
Published: 09 Oct 2026, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented