കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി- ഡാക്ക് തിരുവനന്തപുരം, കൊച്ചി സെന്ററുകള്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് ആഗസ്റ്റ് 2025 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. പിജി- ഡിഎസി (അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്), പിജി- ഡിബിഡിഎ (ബിഗ് ഡാറ്റ അനലിറ്റിക്‌സ്), പിജി- ഡിസിഎസ്ഫ് (സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറന്‍സിക്‌സ്) എന്നീ കോഴ്‌സുകള്‍ തിരുവനന്തപുരത്ത് ഓണ്‍ലൈനായും പിജി- ഡിഎസി (അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്) എന്ന കോഴ്‌സ് കൊച്ചിയില്‍ ഓഫ്ലൈനായാണ് നടത്തുന്നത്.  

To advertise here,

പ്രവേശനം സി- ഡാക്ക് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (സി- സിഎടി) റാങ്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ബുധനാഴ്ചയാണ്(25-06-2025). 24 ആഴ്ച ദൈര്‍ഘ്യമുള്ള തീവ്രപ്രായോഗിക പരിശീലന കോഴ്സുകള്‍ക്ക് പ്ലേസ്‌മെന്റ് പിന്തുണ, തൊഴിലധിഷ്ഠിത പാഠ്യപദ്ധതി, പരിചയസമ്പന്നരായ അധ്യാപകര്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.stdc-t.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.