കേരള സർക്കാരിന്റെ തൊഴിൽ നൈപുണി വകുപ്പ് സ്ഥാപനമായ കേരള അക്കാദമി ഓഫ് സ്‌കിൽസ് എക്‌സലൻസി (കെഎഎസ്ഇ- കേസ്)ന്റെ കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) വിവിധ അഡ്വാൻസ്ഡ് ഡിപ്ലോമ, ഡ്യുവൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

യോഗ്യത

  • പ്രോഗ്രാമിനനുസരിച്ച് പൊതുവേ ബിഇ/ബിടെക്/ബിആർക്/ഡിപ്ലോമ യോഗ്യത നേടിയവർക്ക് റെഗുലർ അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
  • ഡ്യുവൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്ക് ബിഇ/ബിടെക് അന്തിമവർഷ വിദ്യാർഥികളെ പരിഗണിക്കും. ഇവർക്ക് ആറാം സെമസ്റ്റർവരെ 6.5 സിജിപിഎ വേണം. ബാക് ലോഗ് പേപ്പറുകൾ പാടില്ല. ഇവർ, ബിഇ/ബിടെക്/ബിആർക് വിജയകരമായി പൂർത്തിയാക്കുമ്പോൾ അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും.

റെഗുലർ സ്ട്രീമിലും ഡ്യുവൽ സർട്ടിഫിക്കേഷൻ സ്ട്രീമിലും പ്രവേശനം നൽകുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളും പ്രവേശന യോഗ്യതയും:

  1. ക്വാളിറ്റി അഷ്വറൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ മാനേജ്‌മെന്റ്
  2. ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്സ് മാനേജ്‌മെന്റ്: രണ്ടിനും ബിടെക് സിവിൽ/തത്തുല്യം/സിവിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും (റെഗുലർ സ്ട്രീം); ബിടെക്/ബിഇ സിവിൽ എട്ടാം സെമസ്റ്റർ വിദ്യാർഥി (ഡ്യുവൽ സ്ട്രീം)
  3. ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്: ബിടെക് സിവിൽ/തത്തുല്യം/ബിആർക്/സിവിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും (റെഗുലർ). ബിടെക്/ബിഇ സിവിൽ എട്ടാം സെമസ്റ്റർ വിദ്യാർഥി (ഡ്യുവൽ)
  4. എംഇപി സിസ്റ്റംസ് ആൻഡ് ഫെസിലിറ്റി മാനേജ്‌മെന്റ്: ബിടെക് മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/തത്തുല്യം/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും (റെഗുലർ); ബിടെക്/ബിഇ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എട്ടാം സെമസ്റ്റർ വിദ്യാർഥി (ഡ്യുവൽ)

റെഗുലർ സ്ട്രീമിൽ മാത്രം നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമും പ്രവേശനയോഗ്യതയും

5. ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം: ബിടെക് സിവിൽ/തത്തുല്യം/സിവിൽ ഡിപ്ലോമ/ബിഎ ജ്യോഗ്രഫി/ഏതെങ്കിലും സയൻസ് ബിരുദം.

എല്ലാ കോഴ്‌സുകളുടെയും ദൈർഘ്യം ആറു മാസമാണ്. ഓരോന്നിലും 40 സീറ്റുവീതം. ഫീസ്: 75,600 രൂപ. അപേക്ഷാ വിജ്ഞാപനവും വിശദാംശങ്ങളും iiic.ac.in -ൽ ലഭിക്കും. അപേക്ഷ ഇതേ ലിങ്ക് വഴി ജനുവരി 26 വരെ നൽകാം. അപേക്ഷാ ഫീസ് 600 രൂപ. ഓൺലൈൻ ആയി അടയ്ക്കാം. ക്ലാസുകൾ ഫെബ്രുവരി രണ്ടിന് തുടങ്ങും.