ന്യൂഡൽഹി: നാൽപത് ശതമാനമോ അതിലേറെയോ അംഗപരിമിതിയുള്ള(Benchmark Disability)ഉദ്യോഗാർത്ഥികൾക്ക് ഇനിമുതൽ യുപിഎസ്‌സി പരീക്ഷകൾ എഴുതാനുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

To advertise here,

 2016-ലെ ആര്‍പിഡബ്യുഡി  (റൈറ്റ് ഫോര്‍ പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി) ആക്ട് പ്രകാരം അംഗപരിമിതരായ വ്യക്തികൾ (PwBD) നേരിടുന്ന ബുദ്ധിമുട്ടുകളും പ്രത്യേക ആവശ്യകതകളും പരിഗണിച്ചാണ് സുപ്രധാന തീരുമാനം. പുതിയ സംവിധാനം അനുസരിച്ച്, ഓരോ PwBD അപേക്ഷകർക്കും അപേക്ഷാ ഫോമിൽ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം തന്നെ അനുവദിക്കും.

കഴിഞ്ഞ അഞ്ച് വർഷത്തെ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ നീക്കമെന്ന് യുപിഎസ്‌സി ചെയർമാൻ അജയ് കുമാർ പറഞ്ഞു.

PwBD ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രം അനുവദിച്ച ശേഷമാകും മറ്റ് ഉദ്യോഗാർഥികളെ പരിഗണിക്കുക.