നൂറ് ശതമാനം സാക്ഷരതയെന്നും ഭിന്നശേഷി സൗഹൃദമെന്നുമെല്ലാം പറയുമ്പോഴും വാക്കുകൾക്കപ്പുറം നമുക്ക് എത്രത്തോളം ലക്ഷ്യം കാണാനായിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ അത്തരം ചേർത്തുനിർത്തലുകളിൽ കിട്ടുന്ന മാർക്ക് വട്ടപ്പൂജ്യം മാത്രമായിരിക്കും. ഭിന്നശേഷിക്കാർ കൂടി സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിലേക്ക് നമുക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞയാഴ്ച കോഴിക്കോട്ടെ ഒരു ഹോട്ടലിന് മുന്നിൽ മഴയത്ത് വീൽചെയറിലിരുന്ന് പ്രതിഷേധിച്ച ഹയർ സെക്കൻഡറി അധ്യാപകൻ കണ്ണുതുറപ്പിച്ചത് നമ്മുടെ ആ ഒഴിച്ചുനിർത്തലുകളിൽ കൂടിയാണ്.

To advertise here,