സർക്കാർ സ്കൂളുകളിൽ പഠിച്ചവർക്ക് മാത്രമേ ഇനിമുതൽ ഗവൺമെൻറ് ജോലി നൽകുകയുള്ളൂ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു എന്ന വാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “മോദി സർക്കാരിന് കനത്ത തിരിച്ചടി? സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമേ സർക്കാർ ജോലി ലഭിക്കൂ എന്ന് മുഖ്യമന്ത്രി വിജയ്‌യുടെ വലിയ പ്രഖ്യാപനം” എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
സർക്കാർ ജോലികൾ പൊതുവിദ്യാലയങ്ങളിൽ പഠിച്ചു വരുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) നിർദ്ദേശിച്ചു എന്ന പ്രചാരണങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ, ഈ വാദം ശരിയാണെന്ന് തെളിയിക്കുന്ന സർക്കാർ ഉത്തരവോ വിശ്വസനീയമായ റിപ്പോർട്ടുകളോ ഇല്ല. മാത്രമല്ല, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ യുക്തിസഹവുമല്ല.
തുടർന്ന് നടത്തിയ പരിശോധനയിൽ ടിവികെ മുന്നോട്ടുവെച്ച നയരേഖ പ്രകാരം, സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് (കോളേജ്/യൂണിവേഴ്സിറ്റി അഡ്മിഷൻ) 10% അധിക സംവരണം നൽകുമെന്ന് നിർദ്ദേശിച്ചിട്ടുള്ളതായി കണ്ടെത്തി. ഈ പ്രഖ്യാപനം നിലവിലുള്ള 7.5% കോട്ട 10% ആയി ഉയർത്തുന്നതിനെക്കുറിച്ചുള്ളതാണ്. അല്ലാതെ സർക്കാർ ജോലികൾ പൊതുവിദ്യാലയങ്ങളിൽ പഠിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ക്വാട്ട വർദ്ധിപ്പിച്ചതാകാം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ഇത്തരത്തിലൊരു പ്രഖ്യാപനം മുഖ്യമന്ത്രി വിജയ് നടത്തിയിട്ടില്ല.
Content Highlights: Viral claim states Vijay announced government jobs only for government school students., Fact check reveals the claim is completely false., TVK's actual policy proposes 10% reservation in higher education for government school students, not jobs.
Published: 29 Oct 2026, 04:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented