2025-26 അധ്യയന വർഷത്തേക്കുള്ള ടാറ്റാ കാപിറ്റൽ പങ്ഖ് സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 26 ആണ്. അക്കാദമിക മികവും സാമ്പത്തിക പശ്ചാത്തലവും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത മാനദണ്ഡങ്ങൾ
- അപേക്ഷകർ ഇന്ത്യൻ പൗരന്മാർ ആയിരിക്കണം.
- ഇന്ത്യയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ 11-ാം ക്ലാസിലോ 12-ാം ക്ലാസിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
- മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
- എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയോ അതിൽ കുറവോ ആയിരിക്കണം.
- ടാറ്റാ കാപിറ്റലിലെയും ബഡ്ഡി 4 സ്റ്റഡിയിലെയും (Buddy4Study) ജീവനക്കാരുടെ മക്കൾക്കും അപേക്ഷിക്കാൻ അർഹതയില്ല.
സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ
വിദ്യാർത്ഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ മൂന്ന് തട്ടുകളായി തിരിച്ചിരിക്കുന്നു:
- 60% നും 80% നും ഇടയിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക്: ട്യൂഷൻ/കോഴ്‌സ് ഫീസിന്റെ 80% വരെ അല്ലെങ്കിൽ 10,000 രൂപ (ഇതിൽ കുറഞ്ഞ തുക ലഭിക്കും).
- 81% നും 90% നും ഇടയിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക്: ട്യൂഷൻ/കോഴ്‌സ് ഫീസിന്റെ 80% വരെ അല്ലെങ്കിൽ 12,000 രൂപ (ഇതിൽ കുറഞ്ഞ തുക ലഭിക്കും).
- 91% അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക്: ട്യൂഷൻ/കോഴ്‌സ് ഫീസിന്റെ 80% വരെ അല്ലെങ്കിൽ 15,000 രൂപ (ഇതിൽ കുറഞ്ഞ തുക ലഭിക്കും).
സമർപ്പിക്കേണ്ട രേഖകൾ
- ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്.
- അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫ്.
- വരുമാന രേഖ (Form 16A/സർക്കാർ അധികാരി നൽകിയ വരുമാന സർട്ടിഫിക്കറ്റ്/സാലറി സ്ലിപ്പുകൾ, മുതലായവ).
- പ്രവേശനത്തിന്റെ തെളിവ് (സ്കൂൾ/കോളേജ് ഐഡി കാർഡ്/ബോണഫൈഡ് സർട്ടിഫിക്കറ്റ് എന്നിവ).
- നിലവിലെ അധ്യയന വർഷത്തെ ഫീസ് രസീത്.
- സ്കോളർഷിപ്പ് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (ക്യാൻസൽ ചെയ്ത ചെക്ക്/പാസ്ബുക്കിന്റെ പകർപ്പ്).
- മുൻ ക്ലാസിലെ മാർക്ക് ഷീറ്റുകൾ അല്ലെങ്കിൽ ഗ്രേഡ് കാർഡുകൾ.
- അംഗവൈകല്യം, ജാതി സർട്ടിഫിക്കറ്റുകൾ (ബാധകമെങ്കിൽ).
കൂടുതൽ വിവരങ്ങൾക്ക് https://www.buddy4study.com/page/the-tata-capital-pankh-scholarship-programme സന്ദർശിക്കാം.
Content Highlights: Tata Capital Pankh Scholarship 2025-26 is open for Class 11 & 12 students.
Published: 02 Dec 2025, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented