നവംബർ 3 ലോക ബയോസ്ഫിയർ റിസർവ് ദിനമാണ്. ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കാം.

To advertise here,

ഇന്ത്യയിൽ ആകെ 18 ബയോസ്ഫിയർ റിസർവുകളാണുള്ളത്. ഇന്ത്യയിലെ തന്നെ ആദ്യ ബയോസ്ഫിയർ റിസർവ് ആണ് നീലഗിരി. വരയാട്, സിംഹവാലൻ കുരങ്ങ് തുടങ്ങിയ ജീവികളുടെ ആവാസകേന്ദമാണിത്. ഗുജറാത്തിലെ ഗ്രേറ്റ് റാൻ ഓഫ് കച്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് അസമിൽ സ്ഥിതിചെയ്യുന്ന ഡിബ്രു-സൈഖോവ ആണ്.

തമിഴ്‌നാടിന്റെ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗൾഫ് ഓഫ് മാന്നാറാണ് ഇന്ത്യയിലെ ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്. കടൽപ്പശു (Sea Cow / Dugong) എന്നറിയപ്പെടുന്ന അപൂർവസസ്തനി ഇവിടെ സംരക്ഷിക്കപ്പെടുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽക്കാട് മേഖലയാണ് സുന്ദർബൻസ് ബയോസ്ഫിയർ റിസർവ്. റോയൽ ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രമാണിത്. നീൽഗിരി, അഗസ്ത്യമല എന്നിവ കേരളത്തിലെ രണ്ട് ബയോസ്ഫിയർ റിസർവുകളാണ്.