
ന്യൂഡൽഹി: അധ്യാപക ദിനത്തിൽ തന്റെ ആദ്യ വഴികാട്ടിയും പിതാവുമായ പ്രൊഫസർ രമേഷ് തെണ്ടുൽക്കറുടെ ഓർമ്മയ്ക്കായി 'പ്രൊഫസർ രമേഷ് തെണ്ടുൽക്കർ മെമ്മോറിയൽ ഫെല്ലോഷിപ്പ്' പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ അധ്യാപക ദിനത്തിലാണ് (സെപ്റ്റംബർ 5) പുതിയ സംരംഭം പ്രഖ്യാപിച്ചത്. 'ഇംഗ ഹെൽത്ത് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ സച്ചിനും ഭാര്യ അഞ്ജലിയും ചേർന്നാണ് യുവ ഡോക്ടർമാർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന എം.ഡി ഡോക്ടർക്ക് ശ്രീനഗറിൽ 'ക്ലെഫ്റ്റ് ആന്റ് ക്രാനിയോഫേഷ്യൽ' (cleft and craniofacial care) മേഖലയിൽ ഒരു വർഷത്തെ പ്രത്യേക പരിശീലനത്തിനുള്ള പൂർണ്ണ സാമ്പത്തിക സഹായം ലഭിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഡോക്ടർക്ക് സച്ചിൻ തെണ്ടുൽക്കർ ഫൗണ്ടേഷന്റെ മികവിനുള്ള സർട്ടിഫിക്കറ്റ് നൽകും.
ആരോഗ്യ മേഖലയിലെ വിദഗ്ധരെ പിന്തുണയ്ക്കുന്നതിനും നിർണ്ണായക ചികിത്സാ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കാൻ യുവ ഡോക്ടർമാർക്ക് അവസരമൊരുക്കുന്നതിനുമാണ് ഫെല്ലോഷിപ്പ് എന്ന് സച്ചിൻ വ്യക്തമാക്കി. തന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച പിതാവിനുള്ള ആദരസൂചകമായാണ് സംരംഭമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ സച്ചിൻ വ്യക്തമാക്കി.
Content Highlights: Sachin Tendulkar launched the Professor Ramesh Tendulkar Memorial Fellowship in partnership with the Inga Health Foundation to fully sponsor young MD doctors
Published: 10 Sept 2026, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented