ന്യൂഡൽഹി: അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) പ്രധാനമന്ത്രി ഏർളി കരിയർ റിസർച്ച ഗ്രാന്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് മൂന്ന് വർഷത്തെ കാലാവധിയിൽ ഓവർഹെഡ് ചാർജുകൾക്ക് പുറമെ 60 ലക്ഷം രൂപവരെ സാമ്പത്തിക സഹായമായി ലഭിക്കും. ഡിസംബർ രണ്ടാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
പാർലമെന്റ് പാസാക്കിയ 2023-ലെ എ.എൻ.ആർ.എഫ് നിയമപ്രകാരം രൂപീകരിച്ച അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം വിവിധ ശാസ്ത്ര വിഷയങ്ങളിലായി 700 ഗ്രാന്റുകൾ വരെ വിതരണം ചെയ്യാനാണ് ഫൗണ്ടേഷന്റെ തീരുമാനം.
ഇന്ത്യൻ പൗരന്മാർക്കും നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി PIO, OCI കാർഡുടമകൾക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. ശാസ്ത്രം അല്ലെങ്കിൽ എഞ്ചിനീയറിങ്ങിൽ പി.എച്ച്.ഡി അല്ലെങ്കിൽ MD, MS, MDS, MVSc ബിരുദമുള്ളവരും അംഗീകൃത റിസർച്ച് സ്ഥാപനങ്ങളിൽ സ്ഥിരം ജോലി ഉള്ളവരുമായിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായപരിധി 42 വയസ്സാണ്. എങ്കിലും സംവരണ വിഭാഗങ്ങൾക്കും (SC/ST/OBC), ഭിന്നശേഷിക്കാർക്കും വനിതാ അപേക്ഷകർക്കും മൂന്ന് വർഷത്തെ പ്രായളവ് അനുവദിച്ചിട്ടുണ്ട്. സാധാരണയായി ജോലിയിൽ പ്രവേശിച്ച് രണ്ട് വർഷത്തിനകം അപേക്ഷിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും നിലവിലെ ആപ്ലിക്കേഷൻ സൈക്കിളിൽ 2023 ഫെബ്രുവരി 1-നോ അതിനു ശേഷമോ ജോലിയിൽ പ്രവേശിച്ചവർക്ക് അപേക്ഷിക്കാനായി പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്.
ഫണ്ട് വിനിയോഗത്തിലും റിസർച്ച് ജീവനക്കാരുടെ നിയമനത്തിലും കൂടുതൽ ഇളവുകൾ നൽകുന്നതിനൊപ്പം അന്താരാഷ്ട്ര യാത്രാ ചെലവുകൾ, പേറ്റന്റ് ഫയലിങ്, ഓപ്പൺ ആക്സസ് പബ്ലിക്കേഷൻസ് എന്നിവയ്ക്കും ഗ്രാന്റിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് anrfonline.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. നിലവിൽ SERB പോർട്ടലിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്യാവുന്നതാണ്. എക്സപേർട്ട് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
Content Highlights: Financial assistance of up to Rs 60 Lakhs for a three-year period.
Published: 04 Nov 2026, 02:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented