കേന്ദ്രീയ വിദ്യാലയ സംഗതൻ (കെ.വി.എസ്.) സേവനങ്ങൾ നൽകുന്നു എന്നവകാശപ്പെട്ട് പ്രവർത്തിക്കുന്ന വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സ്കൂൾ അധികൃതർക്കും മുന്നറിയിപ്പ് നൽകി കെ.വി.എസ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 'KVS SAMAGAM', 'KVS Samvaad' എന്നീ പേരുകളിൽ നിരവധി അനധികൃത ആപ്പുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

To advertise here,

ഈ ആപ്പുകൾക്ക് കെ.വി.എസുമായി ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഡൗൺലോഡ് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യുന്നത് ഡാറ്റാ ചോർച്ചയ്ക്കും സാമ്പത്തിക തട്ടിപ്പുകൾക്കും വഴിതെളിച്ചേക്കാം.

നിലവിൽ 'KVS SAMAGAM' സർവീസുകൾ samagam.kvs.gov.in എന്ന ഔദ്യോഗിക വെബ്‌പോർട്ടൽ വഴി മാത്രമാണ് ലഭ്യമാകുന്നത്. ആൻഡ്രോയിഡ്, ഐ.ഒ.എസ് (iOS) ഫോണുകൾക്കായി ഔദ്യോഗിക ആപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തിറക്കിയിട്ടില്ല. കൂടാതെ, 'KVS Samvaad' എന്ന പേരിലുള്ള ആപ്പും നിലവിൽ ലഭ്യമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ സെർച്ച് ചെയ്യുന്നതിന് പകരം KVS SAMAGAM ഔദ്യോഗിക വെബ്‌പോർട്ടൽ മാത്രം ഉപയോഗിക്കുക.

  • ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ആപ്പുകളിൽ വ്യക്തിവിവരങ്ങൾ  നൽകരുത്.