കൊച്ചി: വിദ്യാഭ്യാസ, സംരംഭകത്വ രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജെ.ജി.ഐ ഗ്രൂപ്പിന് കീഴിലുള്ള ജെയിൻ യൂണിവേഴ്സിറ്റിയുടെ പുതിയ ജെയിൻ ഇന്നൊവേഷൻ കാമ്പസ് കൊച്ചിയിൽ വരുന്നു. ലുലു ട്വിൻ ടവറിൽ ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ കാമ്പസ് ഒരുങ്ങുന്നത്. അക്കാദമിക പഠനത്തിനൊപ്പം നൂതന സാങ്കേതികവിദ്യകളും വ്യവസായ അധിഷ്ഠിത പരിശീലനവും കോർത്തിണക്കി അടുത്ത തലമുറയിലെ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് പ്രധാന ലക്ഷ്യം.

To advertise here,

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയവ വ്യവസായ ലോകത്ത് അതിവേഗം മാറ്റങ്ങൾ സൃഷ്ടിക്കുന്ന കാലഘട്ടമാണിത്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ട്, പുതിയ കാലത്തിന് ആവശ്യമായ നൈപുണ്യവും അറിവും വിദ്യാർത്ഥികളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാകും ഇന്നവേഷൻ കാമ്പസിലെ കോഴ്സുകൾ. ആഗോള തൊഴിൽ വിപണിയിലെ പുതിയ അവസരങ്ങൾക്കും പ്രൊഫഷണൽ ലോകത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കും അനുസൃതമായാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തൊഴിൽ മേഖലയിലെ പുതിയ മാറ്റങ്ങൾക്ക് കരുത്തേകുന്ന ബി.കോം (ഓണേഴ്സ്) ഫിനാൻസ് ആൻഡ് അപ്ലൈഡ് എ.ഐ, ബി.എസ്.സി (ഓണേഴ്സ്) ഫിനാൻസ് ആൻഡ് ടെക്നോളജി എന്നീ ബിരുദ പ്രോഗ്രാമുകൾ ഇവിടെ ലഭ്യമാണ്. പരമ്പരാഗത പഠനരീതികൾക്കൊപ്പം ഫിനാൻസ്, അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ സമകാലിക മുന്നേറ്റങ്ങളും വിദ്യാർത്ഥികൾക്ക് ഇതിലൂടെ സ്വായത്തമാക്കാം. ആഗോളതലത്തിൽ ശ്രദ്ധേയമായ എ.സി.സി.എ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് , എ.ഐ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണം പഠനത്തിന് മികച്ച രാജ്യാന്തര നിലവാരം ഉറപ്പാക്കുന്നു.

വിദ്യാർഥികൾക്ക് പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും കരിയറിന് തയ്യാറെടുക്കാനും മികച്ച അന്തരീക്ഷമാണ് ഒരുക്കുന്നതാണ്

കൊച്ചിയുടെ ഐ.ടി, കോർപ്പറേറ്റ് മേഖലകളുടെ സിരാകേന്ദ്രമായ ലുലു ട്വിൻ ടവേഴ്സിൽ പ്രവർത്തിക്കുന്ന കാമ്പസ്. നൂതനാശയങ്ങളും വ്യവസായ അധിഷ്ഠിത പഠനവും സമന്വയിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തിന്റെയും മികച്ച പ്രതിഭകളുടെയും കേന്ദ്രമെന്ന നിലയിൽ 'ന്യൂ കൊച്ചി'യുടെ വളർച്ചയ്ക്ക് കരുത്തേകുകയാണ് ജെയിൻ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യമെന്ന് ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.

36 വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികൾ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിൾ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജെയിൻ യൂണിവേഴ്സിറ്റി.