
പ്രതീകാത്മക ചിത്രം.|Photo: Screengrab/NIOS Official website
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് 2026 ഏപ്രില്‍- മേയ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ഐഒഎസിന്റെ ഒദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2025 ഡിസംബര്‍ 20 ആണ്. സ്ട്രീം 1, ബ്ലോക്ക് ഒന്നിന് കീഴില്‍ എന്‍ റോള്‍ ചെയ്ത എല്ലാവര്‍ക്കും ഈ സമയപരിധി ബാധകമാണ്. 2025 സെപ്റ്റംബര്‍/ ഒക്ടോബറില്‍ നടന്ന പൊതുപരീക്ഷയ്ക്ക് മുന്‍പ് എന്‍ഐഒഎസ് പരീക്ഷ എഴുതിയ ആളുകള്‍ക്കും ഇത് ബാധകമാണ്.
അവസാന ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഒരു വിഷയത്തിന് ലേറ്റ് ഫീ ആയ 150 രൂപയോട് കൂടി 2025 ഡിസംബര്‍ 21 മുതല്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ തീയതിക്കുള്ളിലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഏകീകൃത ലേറ്റ് ഫീസായ 1,600 രൂപ അടച്ച് ജനുവരി ഒന്നു മുതല്‍ 10 വരെ അപേക്ഷ ഫോം പൂരിപ്പിക്കാം.
രജിസ്റ്റര്‍ ചെയ്യുന്ന വിധം
- NIOS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sdmis.nios.ac.in സന്ദര്‍ശിക്കുക.
- ഹോം പേജിലെ 'NIOS ഏപ്രില്‍-മെയ് പരീക്ഷ 2026 രജിസ്‌ട്രേഷന്‍' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ഒരു പുതിയ പേജ് തുറന്നുവരും, അവിടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നല്‍കണം.
- രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അപേക്ഷാ ഫോം പൂരിപ്പിക്കുക.
- അപേക്ഷാ ഫീസ് അടയ്ക്കുക.
- 'സബ്മിറ്റ്' ബട്ടണില്‍ ക്ലിക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക.
Content Highlights: NIOS 2026 April-May exam registration is now open for Class 10 & 12. Apply by Dec 20 without late fees. Late fees apply until Jan 10.
Published: 22 Nov 2025, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented