കണ്ണൂർ: മാതൃഭൂമി ബുക്സിന്റെ 'ഒരു കഥയുണ്ട്' കണ്ണൂർ സർവകലാശാല ബിരുദ കോഴ്സിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ആശയങ്ങൾ വ്യക്തമായും സർഗാത്മകമായും അവതരിപ്പിക്കുന്നതിൽ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പാഠ്യപദ്ധതിയിലെ പുത്തൻ മാറ്റങ്ങളുടെ ഭാഗമായാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ 'ഒരു കഥയുണ്ട്' പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.

To advertise here,

മാതൃഭൂമി സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് ക്രിയേറ്റീവ് ഹെഡ് പ്രിയരാജ് ഗോവിന്ദരാജ് അവതരിപ്പിക്കുന്ന പ്രശസ്തമായ വീഡിയോ പരമ്പരയാണ് 'ഒരു കഥയുണ്ട്'. മാതൃഭൂമി ബുക്സിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ 'ഭൂമിയിലെ എല്ലാ പാവങ്ങളുടെ കഥ' എന്ന അധ്യായമാണ് സർവകലാശാല തിരഞ്ഞെടുത്തത്.

പരമ്പരാഗത പഠനരീതികളിൽ നിന്ന് മാറി, പുതിയ കാലത്തെ ആശയവിനിമയ സാധ്യതകളെ പരിചയപ്പെടുത്താനാണ് സർവകലാശാല ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആശയങ്ങൾ വ്യത്യസ്തമായും വ്യക്തതയോടെയും അവതരിപ്പിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് പുതിയ പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രിയരാജിന്റെ അവതരണ ശൈലിയും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും വിദ്യാർഥികൾക്ക് മികച്ച മാതൃകയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഒരു കഥ പറയുന്ന ലാഘവത്തോടെ ഗൗരവകരമായ വിഷയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രിയരാജിന്റെ 'ദൃശ്യപാഠം' വരുംതലമുറയിലെ പ്രഭാഷകർക്കും അവതാരകർക്കും വലിയ സഹായകരമാകും.