ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ എൻട്രി ലെവൽ തസ്തികകളിലേക്ക് ചെറുപ്പക്കാരായ വിദഗ്ദ്ധരെ തിരഞ്ഞെടുക്കുന്നതിനായുള്ള യങ് പ്രൊഫഷണൽസ് പ്രോഗ്രാം (വൈ.പി.പി.) 2026-ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അന്താരാഷ്ട്ര തലത്തിൽ യു.എൻ സെക്രട്ടേറിയറ്റിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന മത്സരപരീക്ഷയാണിത്. നവംബർ 30 ആണ് അപേക്ഷിക്കാനുള്ള തീയതി.
ഇത്തവണ 'ഡെവലപ്‌മെന്റ് ആൻഡ് സസ്‌റ്റൈനബിലിറ്റി' (വികസനവും സുസ്ഥിരതയും) എന്ന മേഖല കേന്ദ്രീകരിച്ചാണ് പരീക്ഷ നടക്കുന്നത്. സാമ്പത്തിക-സാമൂഹിക പുരോഗതി, പരിസ്ഥിതി പഠനങ്ങൾ, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളിൽ അക്കാദമിക പശ്ചാത്തലമുള്ളവർക്ക് അപേക്ഷിക്കാം.
ഇന്ത്യക്കാർക്ക് അപേക്ഷിക്കാനാവില്ല
യു.എൻ പ്രോഗ്രാം ആണെങ്കിലും ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ഇതിലേക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കില്ല. ഒരോ വർഷവും യു.എൻ പ്രത്യേകമായി തിരഞ്ഞെടുക്കുന്ന പങ്കാളിത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് യോഗ്യത. 2026-ലെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടാത്തതിനാൽ, ഇന്ത്യൻ പൗരത്വമുള്ളവർക്ക് ഈ വർഷം അപേക്ഷ നൽകാൻ കഴിയില്ല.
പ്രധാന യോഗ്യതകൾ:
-
പ്രായപരിധി: 2026 ഡിസംബർ 31-ഓടെ 32 വയസ്സ് കവിയരുത് (1994 ജനുവരി 1-നോ അതിനു ശേഷമോ ജനിച്ചവരാകണം).
-
വിദ്യാഭ്യാസം: പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ റഗുലർ ബിരുദം ഉണ്ടായിരിക്കണം.
-
ഭാഷാ പ്രാവീണ്യം: ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷകളിൽ മികച്ച പ്രാവീണ്യം നിർബന്ധമാണ്.
തിരഞ്ഞെടുപ്പ് രീതി:
എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും യോഗ്യത നേടുന്നവരെ യു.എന്നിന്റെ റിക്രൂട്ട്‌മെന്റ് റസ്റ്ററിൽ ഉൾപ്പെടുത്തും. തുടർന്ന് ലഭ്യമാകുന്ന ഒഴിവുകൾക്ക് അനുസരിച്ചായിരിക്കും നിയമനം ലഭിക്കുക.
യോഗ്യരായ മറ്റു പങ്കാളിത്ത രാജ്യങ്ങളിലുള്ളവർക്ക് യു.എന്നിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലായ 'Inspira' വഴി ഓൺലൈനായി അപേക്ഷിക്കാം.
Content Highlights: UN YPP 2026 invites applications for entry-level positions focusing on Development and Sustainability
Published: 28 Oct 2026, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented